Thursday, April 3, 2025

നെബുലൈസേഷൻ മാസ്ക് വലിച്ചൂരി ഒ പി ടിക്കറ്റ് എടുക്കാൻ വിട്ട നേഴ്സിനെതിരെ പരാതി

താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച്  ആവി പിടിക്കാൻ ഉള്ള മരുന്ന് കൊടുത്തപ്പോൾ  15 വയസ്സുകാരിയുടെ മുഖത്ത് നിന്നും മറ്റൊരു സ്റ്റാഫ് നേഴ്സായ മഞ്ജുഷ ബലമായി മാസ്ക് ഊരുകയും ഒ പി ടിക്കറ്റ്  എടുത്തു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ രണ്ട് ദിവസത്തേക്ക് നെബുലൈസേഷൻ ചെയ്യാൻ ചീട്ടിൽ എഴുതിട്ടുണ്ട് പുതിയ ചീട്ട് വേണ്ടതില്ല എന്ന  നിർദ്ദേശം ആശുപത്രിയിൽ നിന്ന് കിട്ടിയിരുന്നു എന്ന് പ്രസ്തുത നേഴ്സ്നെ അറിയിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല,വളരെ അപമാര്യാതയായി പെരുമാറി. കുട്ടിയുടെ പിതാവ് സിദ്ധിഖ് ചലുമ്പാട്ടിൽ മെഡിക്കലൽ ഓഫീസർക്ക് പരാതി നൽകി.

ജോലി തേടിയലഞ്ഞു മടുത്തു;തന്റെ തന്നെ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള ചരമഫോട്ടോ പങ്കുവച്ച്‌ യുവാവ്

മൂന്ന് വർഷമായി ഒരു ജോലിക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞിട്ടും ജോലി ലഭിച്ചില്ല. അറ്റ കൈക്ക്  യുവാവ് ലിങ്ക്ഡ്‌ഇന്നില്‍ ഇട്ട ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

മൂന്ന് വർഷമായി ഒരുപാട് ജോലിക്ക് വേണ്ടി അന്വേഷിച്ചെന്നും അപേക്ഷകള്‍ അയക്കുന്നെങ്കിലും അവരാരില്‍ നിന്നും പിന്നീട് ഒരു വിവരവും കിട്ടുന്നില്ലെന്നും പ്രശാന്ത് ഹരിദാസ് എന്ന യുവാവ് പറയുന്നു. ഇതേ തുടർന്ന് ലിങ്ക്ഡ്‌ഇന്നില്‍ തന്റെ തന്നെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ചരമഫോട്ടോയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.

എല്ലാത്തിനും ലിങ്ക്ഡ്‌ഇന്നിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇൻഡസ്ട്രി ലീഡേഴ്സിന് നന്ദി, തന്നെ അവഗണിച്ചതിനും ഗോസ്റ്റ് ചെയ്തതിനും എന്നാണ് യുവാവ് പിന്നീട് പറയുന്നത്. തന്റെ പോസ്റ്റുകള്‍ക്കും നിരർത്ഥകമായ ഈ സംഭാഷണത്തിനും ഖേദം പ്രകടിപ്പിക്കുന്നു. താൻ എത്ര നന്നായാലും എത്ര റെക്കമൻഡേഷനുകള്‍ ഉണ്ടായാലും ആരും തന്നെ ജോലിക്കെടുക്കാൻ പോകുന്നില്ല എന്ന് തനിക്കറിയാം എന്നും പോസ്റ്റില്‍ പറയുന്നു.

ഇതിനെല്ലാം ഒപ്പം 'റെസ്റ്റ് ഇൻ പീസ്' എന്ന് എഴുതിയ തന്റെ ഒരു ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്. സ്വയം വേദനിപ്പിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ലെന്നും ജോലിക്ക് വേണ്ടിയുള്ള തന്റെ അന്വേഷണത്തിന് മാത്രമാണ് താൻ ആദരാഞ്ജലികള്‍ അർപ്പിച്ചിരിക്കുന്നത് എന്നും യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

നിരാശനാവാതെ ജോലി തേടണമെന്നും സഹായിക്കാൻ ശ്രമിക്കാം എന്നും പലരും പറഞ്ഞിട്ടുണ്ട്. അതേസമയം, നിങ്ങളുടെ അവസ്ഥ മനസിലാവും എന്നാല്‍ പ്രൊഫഷണലായിട്ടാണ് ജോലി അന്വേഷിക്കേണ്ടത് വൈകാരികമായിട്ടല്ല എന്ന് അഭിപ്രായപ്പെട്ടവരും അനേകമുണ്ട്

ഷാഫി പറമ്പലിനെതിരെ രൂക്ഷ വിമർശനവുമായി സത്താർ പന്തല്ലൂർ"ഹൈബിയുടെയും ഡീനിന്റെയും നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം'

കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണെന്ന്'- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമസ്ത ഇ.കെ വിഭാഗം നേതാവ് കൂടിയായ സത്താർ പന്തല്ലൂർ വ്യക്തമാക്കി."
 

ചുരത്തിൽ ബൈക്കിൽ ഇടിച്ച് കാർ തലകീഴായി മറിഞ്ഞു.3 പേർക്ക് പരുക്ക്


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്.

സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി വെളിമണ്ണ സ് മുനവ്വർ, സലാഹുദ്ദീൻ,
കാർ യാത്രക്കാരായ കൊടുക് സ്വദേശികളായ ഷമീർ, റഹൂഫ്, ഷാഹിന, ആയിശ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പ്രവേശിപ്പിച്ചു. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഹൈവേ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Wednesday, April 2, 2025

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ ചർച്ച

പാർലമെൻറ് ചട്ടങ്ങളും , കീഴ് വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ ഒഴിവാക്കാതെ പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിംഗിന് തള്ളിക്കൊണ്ട് വഖഫ് ബിൻ ലോകസഭയിൽ പാസാക്കി. 14 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച പുലർച്ചെ 12.06 ആണ് വോട്ടെടുപ്പ് നടന്നത് .232 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 288 പേർ അനുകൂലിച്ചു വോട്ട് ചെയ്തു.

മുസ്ലീംങ്ങളുടെ ആശങ്ക അവഗണിച്ച് ബിൽ ലോകസഭയിൽ ചർച്ച നടക്കുമ്പോൾ വഖഫ് ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ അജണ്ടയുടെ തുടർച്ചയാണെന്ന് പറഞ്ഞ് ബുധനാഴ്ച രാജ്യവപകമായി പ്രതിഷേധം നടന്നു. വഖഫ് ബിൽ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും കോടതി യിൽ ചോദ്യം ചെയ്യുമെന്നും , ഭരണകൂടത്തിന്റെ വംശീയാക്രമണത്തിനെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് വിവിധ സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

ചമലിൽ കഞ്ചാവും മാരക ആയുധവുമായി മൂന്നുപേർ പിടിയിൽ.

താമരശ്ശേരി: ചമലിൽ കഞ്ചാവും മാരക ആയുധവുമായി മൂന്നുപേർ പിടിയിൽ. ചമൽ വെണ്ടോക്കും ചാലിൽ വാടക വീട്ടിൽ വെച്ചാണ് നീളം കൂടിയ കൊടുവാൾ,  മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ് തുടങ്ങിയവയുമായി മൂന്നു പേരെ ഇന്നലെ അർധരാത്രിയിൽ താമരശ്ശേരി പോലീസ്  പിടികൂടിയത്.

പുതുപ്പാടി മലോറം പുനത്തിൽ മുഹമ്മദ് യാസിർ (27), ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ (23), കൊക്കം വേരുമ്മൽ ഹരീഷ് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഏതോ ആക്രമണം നടത്താനായി ത്തിനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തത്.പ്രതികൾ കഞ്ചാവ് വിപണനം നടത്തുന്നവരാണ് എന്ന വിവരത്തെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് ആയഞ്ചേരി സ്വദേശി മരിച്ചു

ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാ(24)ണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലാണ് സംഭവം. പരുക്കേറ്റ സഹയാത്രികന്‍ ആസിഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കാറില്‍ വന്ന യുവാക്കള്‍ സൂചിമലയില്‍ ഇറങ്ങിയതായിരുന്നു. വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് ഇവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെബുലൈസേഷൻ മാസ്ക് വലിച്ചൂരി ഒ പി ടിക്കറ്റ് എടുക്കാൻ വിട്ട നേഴ്സിനെതിരെ പരാതി

താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച്  ആവി പിടിക്...