രാവിലെ നടക്കണോ അതോ വൈകുന്നേരം ഓടണോ? ഏതാണ് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതെന്ന ചർച്ച ഏറെ പ്രസക്തമാണ്.ഇക്കാര്യത്തിൽ വിദഗ്ദരുടെ അഭിപ്രായങ്ങൾ എന്താണ്?
പല ആളുകളും പ്രഭാത നടത്തത്തിന് പ്രാധാന്യം നല്‍കുമ്ബോള്‍, മറ്റു ചിലർ സായാഹ്ന ഓട്ടത്തെ ഇഷ്ടപ്പെടുന്നു.
രണ്ടുതരം വ്യായാമങ്ങള്‍ക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക ക്ഷമത, ജീവിതശൈലി എന്നിവയെ ആശ്രയിച്ചിരിക്കും ഏതാണ് ഉത്തമം എന്നത്.
'ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കാര്യം, ഒരാളുടെ ശാരീരിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമരീതി തിരഞ്ഞെടുക്കുകയും അത് സ്ഥിരമായി പിന്തുടരുകയും ചെയ്യുക എന്നതാണ്', അപ്പോളോ ഇന്ദ്രപ്രസ്ഥയിലെ സീനിയർ കണ്‍സള്‍ട്ടൻ്റ് കാർഡിയോവാസ്കുലർ ആൻഡ് അയോട്ടிക് സർജൻ ഡോ. നിരഞ്ജൻ ഹിരെമത്തിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രഭാത നടത്തത്തിൻ്റെയും സായാഹ്ന ഓട്ടത്തിൻ്റെയും ഹൃദയ സംബന്ധമായ ഗുണങ്ങള്‍ നമുക്ക് പരിശോധിക്കാം.
പ്രഭാത നടത്തം: ഗുണങ്ങളും പ്രാധാന്യവും
പ്രഭാത നടത്തം എന്നത് ലളിതവും എന്നാല്‍ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും അതുപോലെ വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. മിതമായ വേഗത്തിലുള്ള നടത്തം രക്തയോട്ടം കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനങ്ങള്‍ കാണിക്കുന്നത് പ്രഭാത നടത്തം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.
രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. സമ്മർദ്ദവും ഉത്കണ്ഠയും ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന ഘടകങ്ങളാണ്. രാവിലത്തെ നടത്തത്തിന്റെ ശാന്തമായ അന്തരീക്ഷം, ശ്വാസമെടുക്കല്‍, ശുദ്ധവായു എന്നിവ മനസ്സിന് ഒരുപാട് നല്ലതാണ്. പ്രഭാത വ്യായാമം ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ്.
സായാഹ്ന ഓട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൈകുന്നേരത്തെ ഓട്ടം
വൈകുന്നേരത്തെ ഓട്ടം കൂടുതല്‍ തീവ്രമായ ഹൃദയ വ്യായാമം നല്‍കുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന ശാരീരിക ക്ഷമതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമില്ലാത്ത വ്യക്തികള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. ഓട്ടം ഒരു മികച്ച എയറോബിക് വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
'വൈകുന്നേരത്തെ ഓട്ടം നല്ല കൊളസ്‌ട്രോള്‍ (HDL) അളവ് വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി രക്തത്തിലെ കൊഴുപ്പിന്റെ അളവിനെ മെച്ചപ്പെടുത്തുന്നു. അതുപോലെ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും ചെയ്യുന്നു. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളുകള്‍ വൈകുന്നേരങ്ങളില്‍ കൂടുതല്‍ വ്യായാമം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണം.
രക്താതിമർദ്ദവും ഹൃദയത്തിന്റെ താളം തെറ്റലുമുള്ള വ്യക്തികള്‍ വൈകുന്നേരങ്ങളില്‍ തീവ്രമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായി വ്യായാമം ചെയ്യുന്നത് ഉറക്കത്തെയും ഹൃദയമിടിപ്പിനെയും പ്രതികൂലമായി ബാധിക്കും. രക്തസമ്മർദ്ദം കൂടാനും ഹൃദയമിടിപ്പ് വേഗത്തിലാകാനും സാധ്യതയുണ്ട്. അതിനാല്‍, വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?
രാവിലെ നടക്കണോ അതോ വൈകുന്നേരം ഓടണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ക്കും ആരോഗ്യത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ചിരിക്കും. 'രാവിലത്തെ നടത്തം ഹൃദയത്തിന് നല്ലതാണ്, രക്തസമ്മർദ്ദം നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ വൈകുന്നേരത്തെ ഓട്ടം ഹൃദയത്തിന്റെ ശക്തി കൂട്ടാനും കൊഴുപ്പ് കുറയ്ക്കാനും കൂടുതല്‍ നല്ലതാണ്', എന്ന് ഡോക്ടർ ഹിരെമത്ത് പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്ഥിരതയാണ്. നടക്കുകയാണെങ്കിലും ഓടുകയാണെങ്കിലും, പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയ്ക്കും ശാരീരിക ക്ഷമതയ്ക്കും അനുസരിച്ചുള്ള വ്യായാമം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
രാവിലത്തെ നടത്തവും വൈകുന്നേരത്തെ ഓട്ടവും തമ്മില്‍ ഒരു കാര്യമായ തർക്കം വേണ്ട. 'ഏത് വ്യായാമമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടവും എളുപ്പമുള്ളതും നിങ്ങളുടെ ഹൃദയത്തിന് നല്ലതുമെന്ന് തിരഞ്ഞെടുക്കുക. ഏതായാലും, ശരീരം എപ്പോഴും സജീവമായി സൂക്ഷിക്കുക എന്നതാണ് ആരോഗ്യകരമായ ഹൃദയത്തിന്റെ അടിസ്ഥാനം', ഡോക്ടർ ഹിരെമത്ത് കൂട്ടിച്ചേർത്തു.