Saturday, February 22, 2025

ടാസ്ക്കുകൾ നൽകി തട്ടിപ്പ്; അത്തോളി സ്വദേശിനിയുടെ 3.6 ലക്ഷം രൂപ തട്ടി, ചെന്നൈ സ്വദേശി റിമാൻഡിൽ

കോഴിക്കോട്: ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് പറഞ്ഞു അത്തോളി സ്വദേശിനിയുടെ 3,59,050 രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥൻ (49) ആണ് റിമാൻഡിലായത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അത്തോളി, എടക്കര സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ നഷ്ടമായ 3,59,050/- രൂപയിൽ 3,12,000/- രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൌണ്ടിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി. ഈ തുക പ്രതി വിവിധ ബേങ്ക് അക്കൗണ്ടിലേക്ക് കമ്മീഷൻ കൈപ്പറ്റി ട്രാൻസ്ഫർ ചെയ്ത് കൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിക്ക് നോട്ടീസ് കൈമാറാൻ പോയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച് വിട്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു. അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. ഇൻസ്പക്ടർ രാജേഷ് കുമാറും സംഘവുമാണ് കേസ് അന്വേഷിച്ചത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...