Sunday, February 23, 2025

ഫ്രഷ് ക്കട്ട്;പ്രക്ഷോഭത്തിന് പൂർണ പിന്തുണയുമായി ബി.ജെ.പി

താമരശ്ശേരി : ജനജീവിതം ദുസ്സഹമാക്കുന്ന ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ഇരകൾ നടത്തുന്ന പ്രക്ഷോഭത്തിന്ബിജെപിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല പ്രസിഡൻറ് ടി ദേവദാസ് മാസ്റ്റർ .ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അമ്പലമുക്കിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം .
ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സംസ്കരണപ്ലാൻറ് അടച്ചു പൂട്ടിയില്ലെങ്കിൽ ബിജെപി ശക്തമായ സമരം സംഘടിപ്പിക്കും

സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു അധ്യക്ഷത വഹിച്ചു

ബിജെപി ഉത്തര മേഖല പ്രസിഡൻറ് ടി പി ജയചന്ദ്രൻ മാസ്റ്റർ ,സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ,മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ്, പി സി പ്രമോദ്, ദേവദാസ് കൂടത്തായി, ഒ കെ
വിനോദ്, വത്സൻ മേടോത്ത്, വി കെ ചേയിക്കുട്ടി സംസാരിച്ചു.
.*

No comments:

Post a Comment

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിട...