തിരുവനന്തപുരം:പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് എസ്ഡിപിഐ. പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡായ പുലിപ്പാറയിലാണ് എസ്ഡിപിഐ സ്ഥാനാർഥിയായ മുജീബ് പുലിപ്പാറ വിജയിച്ചത്.226 വോട്ടിനാണ് വിജയം.
യുഡിഎഫ് അംഗമായിരുന്ന അബ്ദുള്‍ ഖരീമിന്റെ മരണത്തെ തുടര്‍ന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്‍ഖരീമിന്റെ മകള്‍ സബീനാഖരീമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ആകെ 19 വാര്‍ഡുകളുള്ള പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം. എല്‍ഡിഎഫ് എട്ട്, യുഡിഎഫ് ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്.
No comments:
Post a Comment