താമരശ്ശേരി : നാട്ടുകാർക്ക് പരിഭ്രാന്തി സൃഷ്ടിച്ച കുറുക്കൻ പിടിയിൽ.തച്ചംപൊയിൽ വാകപ്പൊയിൽ പ്രദേശത്ത് ഫോറസ്റ്റ്
ആർ ആർ ടി അംഗങ്ങളെ പ്രതിയാണ് പിടികൂടിയത് .
വെള്ളിയാഴ്ച ഉച്ചയ്ക്ക് വാകപ്പൊയിൽ
പ്രദേശത്ത് വീട്ടുമുറ്റത്ത് അലക്കുകയായിരുന്ന വീട്ടമ്മയെ
കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി.
പ്രദേശത്തെ പല വീടുകളിലും വൈകുന്നേരം വരെ കുറുക്കൻ്റെ പരാക്രമം തുടർന്നു . വീട്ടുപാത്രങ്ങളും മറ്റും കടിച്ചെടുത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു കുറുക്കൻ.
ശനിയാഴ്ച കാലത്ത് മുള്ളൻ പന്നിയുടെ അക്രമത്തിൽ കണ്ണിനു താഴെ പന്നിയുടെ അമ്പ് ആഴ്ന്നിറങ്ങിയ നിലയിൽ മറ്റൊരു കുറുക്കൻ നാട്ടിലിറങ്ങി .
പകൽസമയം വീടിനു പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ആളുകൾ പരിഭ്രാന്തരായി.
ഗ്രാമത്തിലെ അനേകം വീടുകളിലൂടെ ഓടിനടന്ന കുറുക്കനെ പിടികൂടാൻ വേണ്ടി ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആർ ആർ ടി അംഗങ്ങൾ ഇരുമ്പ് കൂടും ,തൊള്ളുമായി എത്തുകയായിരുന്നു. രാവിലെ
പത്തുമണിയോടുകൂടി കുറുക്കൻ കിടന്നിരുന്ന സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവകുമാർ,
അംഗങ്ങളായ സി കെ ഷബീർ, അബ്ദുൽ കരീം എന്നിവർ ചേർന്ന് കുറുക്കനെ പിടികൂടി .തുടർന്നു കണ്ണിനു താഴെ ആഴ്ന്നിറങ്ങിയ മുള്ളൻ പന്നിയുടെ അമ്പ് ഊരി മാറ്റി കുറുക്കനെ ഇരുമ്പ് കൂട്ടിലേക്ക് മാറ്റി കൊണ്ടുപോയി.
No comments:
Post a Comment