Sunday, February 23, 2025

ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്‍ട്ട്, അക്ഷയ സംരംഭകര്‍ക്ക് നിര്‍ദേശം വന്നത് വാട്ട്‌സാപ്പില്‍

ആധാര്‍ സേവനങ്ങള്‍ക്ക് ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ലെന്ന് അക്ഷയ സംരംഭകര്‍ക്ക് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സംസ്ഥാന അധികൃതര്‍ വാട്ട്‌സാപ്പിലൂടെ നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും പിഴയും ശിക്ഷ ലഭിക്കും. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ഒട്ടേറെ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണമെന്നും ഇത് ഒഴിവാക്കാനാണ് നിര്‍ദേശമെന്ന് യുഐഡിഎഐ അധികൃതര്‍ അറിയിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മുഖം മുഴുവന്‍ വ്യക്തമായാല്‍ മതിയെന്നും തലമറഞ്ഞിരിക്കാമെന്നുമായിരുന്നു ആധാര്‍ അതോറിറ്റിയുടെ നേരത്തെയുള്ള വ്യവസ്ഥ. മത-പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട തലപ്പാവ്, തൊപ്പി എന്നിവ ഫോട്ടോയ്ക്ക് അനുവദനീയമാണെന്നു വ്യവസ്ഥ ചെയ്തിരുന്നു. മുഖത്തിനുപുറമേ ചെവിയും നെറ്റിയും കാണത്തക്കവിധം ഫോട്ടോയെടുക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. പുതിയ നിര്‍ദേശം രേഖാമൂലം സര്‍ക്കുലറായി ഇറക്കാതെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മാത്രം നല്‍കിയതില്‍ അക്ഷയ സംരംഭകര്‍ക്ക് എതിര്‍പ്പുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...