Tuesday, February 25, 2025

ഒന്നര കിലോ കഞ്ചാവുമായി മയക്കുമരുന്നു കച്ചവടക്കാരൻ പിടിയിൽ.

താമരശേരി: ഒന്നര കിലോ കഞ്ചാവുമായി മയക്കുമരുന്നു കച്ചവടക്കാരൻ പിടിയിൽ.കളരാന്തിരി കോളി കെട്ടികു ന്നുമ്മൽ മഹേഷ് കുമാർ (46) നെയാണ്  കോഴിക്കോട് റൂറൽ എസ്.പി.കെ.ഇ ബൈജു ഐ.പി.എ  സിൻ്റെ കീഴിലുള്ള സംഘം പിടികൂടിയത്..വീട്ടിൽ വെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി പത്തിന് വീട്ട് മുറ്റത്ത് വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്. പൊലിസിനെ കണ്ട് മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. കർണ്ണാടകയിൽ നിന്നും ഇടനിലക്കാർ വഴി എത്തിക്കുന്ന കഞ്ചാവ്  പാക്കറ്റുകളാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപ വിലവരും. 
 ഒന്നരവർഷം മുമ്പ് താമരശേരി കൂരിമുണ്ടയിൽ പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ച് പൊലിസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടിക്കാപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ചുരുട്ട അയൂബിൻ്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടയാളാണ് മഹേഷ്. ഈ കേസിൽ മൂന്ന് മാസത്തോളം ഇയാൾ റിമാൻ്റിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെയും ബന്ധുക്കളെയും വീട്ടിൽ നിന്നും പുറത്താക്കി വീട്ടിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗവും, വിൽപ്പനയും നടത്തിവരികയാണ്. താമരശേരി കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.
നർക്കോട്ടിക്ക് സെൽ ഡി.വൈ. എസ് .പി പ്രകാശൻ പടന്നയിൽ, താമരശേരി ഡി.വൈ. എസ്. പി കെ സുശീർ  എന്നിവരുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജു പൂക്കോട് , പി.പിജിനീഷ്, കൊടുവള്ളി എസ്.ഐ മാരായ അനൂബ് , ആൻ്റണിക്ലീറ്റസ് .എസ്.സി . പി. ഓ മാരായ പ്രസൂൺ, ഷിജു, ഹോം ഗാർഡ് വാസു  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...