മാസപ്പിറവി ദൃശ്യമായാൽ മാർച്ച് ഒന്നിന് ശനിയാഴ്ചയാകും നോമ്പിന് തുടക്കം.
റിയാദ്: സൗദിയിൽ വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം. മാസപ്പിറവി ദൃശ്യമായാൽ മാർച്ച് ഒന്നിന് ശനിയാഴ്ചയാകും നോമ്പിന് തുടക്കം. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ മാർച്ച് രണ്ടിനും. സൗദിയിലെ മുഴുവൻ പ്രദേശങ്ങളും റമദാനെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. കൂടാതെ പ്രധാന കേന്ദ്രങ്ങളിൽ മാസപ്പിറവി നിരീക്ഷണത്തിനും സംവിധാനം ഒരുക്കി കഴിഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഇതിൽ ഭാഗമാകാം.
ചന്ദ്രക്കല തെളിഞ്ഞു കണ്ടാൽ തൊട്ടടുത്ത മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിലോ കോടതിയിലോ ആണ് അറിയിക്കേണ്ടത്. ഇതിൽ സ്ഥിരീകരണം വന്നാൽ റമദാൻ മാസത്തിനും നോമ്പിനും തുടക്കമാകും. ഇത്തവണ സൗദിയിലെ റിയാദ്, ഖസീം, ഹാഇൽ, അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിലും ഹൈറേഞ്ചിലുമെല്ലാം തണുപ്പിലാണ് നോമ്പെത്തുന്നത്.വസന്തകാലവും റമദാനും ഒരുമിച്ചാണ് എത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ടാകും." റമദാന്റെ ആദ്യ പതിനഞ്ച് ദിവസങ്ങളിൽ രാത്രിയിൽ തണുപ്പുണ്ടാകും. തുടർന്നുള്ള പതിനഞ്ച് ദിവസങ്ങളിലും മികച്ച കാലാവസ്ഥയാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.
No comments:
Post a Comment