കോട്ടയം ∙ മതവിദ്വേഷ പരാമർശത്തിൽ പി.സി.ജോർജ് കോടതിയിൽ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പി.സി.ജോർജ് കീഴടങ്ങി യത്.അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങാനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദേഷ്വ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.
No comments:
Post a Comment