വെഞ്ഞാറമൂട് കൊലപാതക പരമ്പര വിശ്വസിക്കാനാകാതെ നാട്ടുകാർ. അഫാൻ ഇത്തരത്തിലൊരു ക്രൂരത ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്.
അഫാന്റെ വീട് പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. അഫാൻ തുറന്നിട്ട ഗ്യാസ് സിലിണ്ടർ പോലീസ് എത്തിയാണ് ഓഫ് ചെയ്തത്. മൃതദേഹങ്ങളില്‍ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം.അഫാന്റെ വീട്ടിലുണ്ടായിരുന്നവരെ ഇന്നലെയാണ് നാട്ടുകാർ അവസാനമായി കണ്ടത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ആർക്കും അറിയില്ല. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പോലിസ് സ്റ്റേഷനിലെത്തിയത്',നാട്ടുകാർ പറയുന്നുരാവിലെ 9 മണിക്കും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കട ബാധ്യത താങ്ങാൻ കഴിയാതെ രണ്ടു ദിവസം മുമ്ബ് ഇതിനായി ശ്രമിച്ചുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടക്കൊല സംബന്ധിച്ച് വൈകിട്ട് ഏഴുമണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. അതേസമയം, പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. കൊലപാതകത്തില്‍ അടിമുടി ദുരൂഹത തുടരുകയാണ്.
എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനാലാണ് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ ചികിത്സയുമായി പ്രതി സഹകരിക്കുന്നില്ല. വയറുകഴുകാൻ ഉള്‍പ്പെടെ പ്രതി വിസമ്മതിച്ചു. പ്രതിയുടെ അനുജനെയും പിതാവിന്‍റെ മാതാവിനെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
No comments:
Post a Comment