Monday, February 24, 2025
ജനകീയ സമരത്തിന് പിന്തുണ വർധിക്കുന്നു
താമരശേരി:ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമര സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ റാലികൾ. മുസ്ലീം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ നൂറുക്കണക്കിന് പ്രവർത്തകർ അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിൽ എത്തിയത്. ചൂടലമുക്കിൽ നിന്നുമാരംഭിച്ച പ്രകടനം അമ്പലമുക്കിലെ സമരപ്പന്തലിൽ സമാപിച്ചു. തുടർന്ന നടന്ന ഐക്യദാർഡ്യ സംഗമം മുസ്‌ലിം ലീഗ് സെക്രട്ടേറിയറ്റംഗം വി.എം ഉമ്മർ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം സൈനുൽ ആബിദീൻ തങ്ങൾ മുഖ്യപ്രഭാഷണം നട ത്തി സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മാസ്റ്റർ, പി എസ് മുഹമ്മദാലി, അഷറഫ് തങ്ങൾ എൻ പി മുഹമ്മദലി മാസ്റ്റർ, പി പി ഗഫൂർ, കെ വി മുഹമ്മദ് പ്രസംഗിച്ചു. പ്രകടനത്തിന് ജെ.ടി അബ്ദുറഹ്‌മാൻ മാസ്റ്റർ, എം.പി സൈദ്,മുഹമ്മദ്‌കുട്ടി തച്ചറക്കൽ,എ.പി ഹംസ മാസ്റ്റർ, ശംസീർ എടവലം, സുബൈർ വെഴുപ്പൂർ, എ.കെ കൗസർ മാസ്റ്റർ, പി.പി ഹാഫിസുറഹിമാൻ, എപി സമദ് റസീന സിയാലി, റഹീം എടക്കണ്ടി നേതൃ ത്വം നൽകി
Subscribe to:
Post Comments (Atom)
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം
താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില്‍ ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment