പരിവാഹൻ പണിമുടക്കി
4 ദിവസമായി വെബ്സൈറ്റ് പ്രവർത്തനരഹിതം
കേന്ദ്ര സർക്കാരി ന്റെ പരിവാഹൻ വെബ്സൈ റ്റ് പണിമുടക്കിയതോടെ സം സ്ഥാനത്തെ പുക പരിശോ ധന കേന്ദ്രങ്ങൾ നിശ്ചലമാ യി. കഴിഞ്ഞ നാലുദിവസമാ യി തുടർച്ചയായി പരിവാഹ ൻ വെബ്സൈറ്റ് പൂർണമാ യും പ്രവർത്തനരഹിതമാണ്. ഇക്കാര്യം അധികൃതരെ അറി യിച്ചെങ്കിലും എന്താണ് കാര ണമെന്ന് അറിയാത്ത അവ സ്ഥയാണ്. പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവ ധി കഴിഞ്ഞ വാഹന ഉടമക ളാണ് ഇതേ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്ന ത്. ഓൺലൈൻ സംവിധാ നം നിലവിൽ വന്നത് മുതൽ ഇടയ്ക്കിടെ തടസങ്ങൾ ഉണ്ടാ വാറുണ്ടെങ്കിലും ഇത്രയും ദി വസങ്ങളിൽ തുടർച്ചയായി പ്രവർത്തനരഹിതമാകുന്ന ത് ആദ്യമായിട്ടാണെന്ന് വെ ഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേ ഷൻ പറയുന്നു.
പരിവാഹൻ സൈറ്റിൽ ഓരോ പുക പരിശോധന കേന്ദ്രത്തിനും ഓപ്പണാക്കാ ൻ ഒരു കോഡും ഐഡിയുംഉണ്ട്. ഇത് തുറന്നാൽ മാത്രമേ സർട്ടിഫിക്കറ്റുമായി ബന്ധ പ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുളളു. എന്നാൽ പാസ്‌വേർഡ് അടിച്ചിട്ട് സൈ റ്റ് ലോഡാവുകയല്ലാതെ തുറ ന്നു വരാത്തതാണ് പ്രശ്‌നം. നാഷനൽ ഇൻഫർമാറ്റിക് സെൻ്ററാണ് പരിവാഹൻ വെ ബ്സൈറ്റ് കൈകാര്യം ചെയ്യു ന്നത്. അവരെ ബന്ധപ്പെടു മ്പോഴും കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.
അതേസമയം പുക സർട്ടി ഫിക്കറ്റിന്റെ കാലാവധി കഴി ഞ്ഞതിന്റെ പേരിൽ പൊലി സ്വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നത് തുടരുക യാണ്. 2000 രൂപയാണ് പിഴ
ഈടാക്കുന്നത്. വെബ്സൈ റ്റ് പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും പൊലിസ് അത് മനസിലാ ക്കാതെ പിഴ ഈടാക്കുന്നതാ യും പരാതിയുണ്ട്. ഏകീകൃത വെബ്സൈറ്റായതിനാൽ വാ ഹന രജിസ്ട്രേഷൻ ഉൾപ്പെ ടെയുള്ള സേവനങ്ങളും സം സ്ഥാനത്തെല്ലായിടത്തും തട സപെടുന്നുണ്ട്.
കേന്ദ്രത്തിന്റെ നേതൃത്വത്തി ലായതിനാൽ എന്ത് ചെയ്യ ണമെന്നോ എവിടെ പരാതി നൽകണമെന്നോ പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്നം പരിഹരിക്കാൻ അധികൃത ർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് പരിവാഹൻ സൈറ്റ് വഴി പ്രതി ദിനം ലക്ഷക്കണക്കിന് അപേ ക്ഷകളാണ് ലഭിക്കുന്നത്. നി ലവിൽ മിക്ക സർവിസുകൾ ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമാ യാണ് ഇത്തരം ബുദ്ധിമുട്ടുക ൾ ഉണ്ടാകുന്നതെന്ന് അന്വേ ഷണത്തിൽ വ്യക്തമായതാ യി ആർ.ടി.ഒ ഉദ്യോഗസ്ഥർ പറയുന്നു.
No comments:
Post a Comment