Monday, February 24, 2025

ഫ്രഷ് കട്ട് മലിനീകരണം:കട്ടിപ്പാറ പഞ്ചായത്തിലേക്ക് നാളെ ബഹുജന മാർച്ച്.

താമരശേരി:ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്തിലേക്ക് ഇന്ന് (ചൊവ്വാഴ്ച)ബഹുജന മാർച്ചും ധർണ്ണയും നടത്തും, ഫ്രഷ് കട്ടിന്റെ  വായു ജല  മലിനീകരണത്തിനെതിരെ ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടെ …സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്  ധർണ്ണ നടത്തുന്നത്.

ഫ്രഷ് ക്കട്ടിനെതിരെയുള്ള സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഇന്നത്തെ സമരപരിപാടികളെന്ന് ഇരു തുള്ളി പുഴ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 രാവിലെ 10ന് ആരംഭിക്കുന്ന ധർണ്ണ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി .ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും മുഖ്യപ്രഭാഷണം നാസർ ഫൈസി കൂടത്തായി നടത്തും ദേശീയ വിവരാകാശ കൗൺസിൽ അംഗം അൽഫോൻസാ ടീച്ചർ സംബന്ധിക്കും. മലിനീകരണം നടത്തി പ്രവർത്തിക്കുന്ന ഫ്രഷ് കട്ടിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം .ഈ ആവശ്യം പരിഗണിക്കാത്ത പക്ഷം കട്ടിപ്പാറ പഞ്ചായത്തിനു മുന്നിൽ കുടിൽകെട്ടി കുടുംബങ്ങളോടൊപ്പം നിരാഹാരം കിടക്കാനും തീരുമാനിച്ചതായി സമരസമിതിക്ക് വേണ്ടി ചെയർമാൻ കുടുക്കിൽ ബാബു അറിയിച്ചു, കൺവീനർ പുഷ്പാകരൻ നന്ദൻ, ട്രഷറർ മുജീബ് കുന്നത്ത്കണ്ടി ,ജോയിൻ കൺവീനർ അജ്മൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...