Saturday, February 22, 2025

മൂത്രമൊഴിക്കാനിറങ്ങി; ചുരം കൊക്കയിലേക്ക് വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി : വിനോദ യാത്രാ സംഘത്തിലെ യുവാവ് ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് മരിച്ചു. ചുരം ഒമ്പതാം
വളവിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. 

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കൊക്കയിൽ നിന്നും പുറത്തെടുത്തത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: രവി മാതാവ് :സുമ.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...