Monday, March 31, 2025

ഇതാ മറ്റൊരു കേരള സ്റ്റോറി;ക്ഷേത്ര കമ്മിറ്റിക്കാര്‍ സ്ഥലമൊരുക്കി, കിണാശ്ശേരിയില്‍ വേറിട്ട ഈദ്ഗാഹ്

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ കിണാശ്ശേരിയില്‍ കണ്ടത് വേറിട്ട ഈദ് ഗാഹ്.വർഷങ്ങളായി പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവവും പെരുന്നാള്‍ ഈദ് ഗാഹും ഒരേ ഗ്രൗണ്ടില്‍ ആഘോഷിക്കുന്നവരാണ് കിണാശ്ശേരിക്കാർ. ഇത്തവണ ക്ഷേത്രോത്സവത്തിനിടെയാണ് ചെറിയ പെരുന്നാള്‍ വന്നത്. എന്നാല്‍ ക്ഷേത്ര കമ്മിറ്റിക്കാർ മറിച്ചൊന്ന് ആലോചിച്ചില്ല. ക്ഷേത്രോത്സവത്തിനിടെ ഈദ്ഗാഹിന് ക്ഷേത്ര കമ്മിറ്റി നേതൃത്വം നല്‍കി. ആയിരക്കണക്കായ ക്ഷേത്ര വിശ്വാസികളെ സാക്ഷി നിർത്തി പെരുന്നാള്‍ നമസ്‌കാരത്തിന് വഴിയൊരുക്കിയത് നാടിന്റെ മതേതര സംസ്‌കാരത്തിന് ആവേശമായി. മാർച്ച്‌ 30മുതല്‍ ഏപ്രില്‍ നാലുവരെയാണ് പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ കിണാശേരി ഗവ. വി.എച്ച്‌.എസ്.എസ് ഗ്രൗണ്ടില്‍ നടക്കവെയാണ് ഈദ് ഗാഹിനായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ വിട്ടുനല്‍കിയത്. 30ന് രാത്രി 12വരെ നീണ്ടുനിന്ന കലാപരിപാടികള്‍ക്ക് ശേഷം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കിണാശേരി മസ്ജിദിൻ മുജാഹിദ്ദീൻ പള്ളി നടത്തിപ്പുകാരായ കെ.എം.എസ്.എഫ് (കിണാശേരി മുസ്ലിം സേവാ സംഘം) കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഒന്നിച്ചാണ് ഈദ് ഗാഹിനായി ഗ്രൗണ്ട് സജ്ജമാക്കിയത്. 31ന് രാവിലെ 7ന് തുടങ്ങിയ ഈദ് ഗാഹില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 1500ലധികം പേർ പങ്കെടുത്തു. ക്ഷേത്രചടങ്ങുകള്‍ക്കൊപ്പം നിസ്‌കാരവും നടന്നു.
സർവമത സഹകരണത്തോടെയാണ് പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടത്തിവരുന്നത്. പത്ത് ദിവസം മുമ്പ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലുമെല്ലാം എല്ലാവരും പങ്കാളികളാകാറുണ്ട്.

ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരിച്ച്‌ മിച്ചം പിടിച്ചത് 37.5 കോടി;പുതിയ പദ്ധതി; വൈദ്യുതി-ഗ്യാസ് സബ്‌സിഡി

മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടത്



കൊച്ചി:കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ച്‌ പുതിയ പദ്ധതികള്‍ ട്വന്‍റി ട്വന്‍റി പാർട്ടി പ്രഖ്യാപിച്ചു
ട്വന്‍റി ട്വന്‍റി ഭരിക്കുന്ന എറണാകുളം കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ താമസിക്കുന്നവർക്ക് വൈദ്യുതി, പാചകവാതക ബില്ലില്‍ 25 ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടു പഞ്ചായത്തുകളിലുമായി പ്ലാൻ ഫണ്ടില്‍ മിച്ചംവന്നം 37.5 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വികസനപദ്ധതിക്ക് സർക്കാര്‍ എതിര് നിന്നാല്‍ കോടതിയില്‍ പോകുമെന്ന് ട്വന്‍റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

രാജ്യത്തുതന്നെ പഞ്ചായത്തുകളില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധിയെന്നാണ് ട്വന്‍റി ട്വന്‍റിയുടെ അവകാശവാദം. കിഴക്കമ്ബലത്തിന് പുറകേ ട്വന്‍റി ട്വന്‍റി ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൂടി പദ്ധതിയുടെ പ്രയോജനം കിട്ടും. സകല വികസന പ്രവർത്തനങ്ങളും കഴി‍ഞ്ഞ് 25 കോടി രൂപ കിഴക്കമ്ബലം പഞ്ചായത്തിന്‍റെ കൈവശവും 12.5 കോടി രൂപ ഐക്കരനാട് പ‌ഞ്ചായത്തിന്‍റെ കൈവശവുമുണ്ട്. ഈ പണമുപയോഗിച്ച്‌ ഇരു പഞ്ചായത്തുകളിലും താമസിക്കുന്നവരുടെ വൈദ്യുതി, പാചകവാതക ബില്ലിന്‍റെ 25 ശതമാനം തിരികെ നല്‍കും.

റേഷൻ കാർഡില്‍ വെളളക്കാർഡ് ഒഴികെയുളള വീടുകള്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടും. പദ്ധതിക്കായി സർക്കാരിനോട് ഉടൻ അനുമതി തേടും. കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകും .ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങള്‍ക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്‌ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

താമരശേരി: ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് കോടതിയിലാണ് കേസ് പരിഗണിക്കുക.

വിദ്യാര്‍ഥികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ വിദ്യാര്‍ഥികളെ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ഫെബ്രുവരി 28നാണു താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Sunday, March 30, 2025

മതവിദ്വേഷ ശബ്ദ സന്ദേശം പ്രചരിപ്പിച്ച പുതുപ്പാടി സ്വദേശി അറസ്റ്റിൽ

താമരശ്ശേരി: ഇസ്ലാം മതത്തിനും, പ്രവാചകനുമെതിരെ അസ്ലീലവും, മതവിദ്വേഷം പരത്തുന്നതുമായ 1.55 മിനുട്ട് നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം  വാട്ട്സ്ആആപ്പ് വഴി പ്രചരിപ്പിച്ച പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ചന്ദ്രഗിരി അജയൻ (44) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.BNS 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രാദേശിക വാട്ട്സ്ആആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിപ്പിച്ചത്.
SDPI പഞ്ചായത്ത് പ്രസിഡൻ്റായ പുതുപ്പാടി മയിലള്ളാംപാറ ഞാറ്റും പറമ്പിൽ  മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
196 (1) വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയത്.

പുതുപ്പാടിയിൽ കെട്ടിടത്തിൽ തീപിടുത്തം

താമരശ്ശേരി : വെസ്റ്റ് പുതുപ്പാടിയിൽ കെട്ടിടത്തിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി.പുതുപ്പാടി ഒടുങ്ങാക്കാട് സ്വദേശി റഹീമിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീ പടർന്നത്.ബെയ്ക്ക് സിറ്റി റസ് സ്റ്റോറൻ്റ് കെട്ടിടത്തിനു മുകളിലെ താൽകാലിക ഷെഡിലാണ് തീപിടുത്തം.

തറനിലയിലും, ഒന്നാം നിലയിലും ബേക്കറിയും, റസ്റ്റോറൻറും, രണ്ടാം നിലയിൽ ലോഡ്ജുമാണ് പ്രവർത്തിക്കുന്നത്.ഇന്ന് 11 മണിയോടെയാണ് തീ പടർന്നത് .മുക്കത്ത് നിന്നും ഫയർഫോ്സ് എത്തിയാണ് തീ അണച്ചത്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.

Saturday, March 29, 2025

കൊറോണ കാലത്തെ അറേബ്യന്‍ ജീവിതം പൃഥ്വിരാജിനെ ഭീകരവാദ ആശയങ്ങളോട് അടുപ്പിച്ചു'? ആരോപണവുമായി യുവമോര്‍ച്ച നേതാവ്

നടൻ പൃത്വിരാജിന്റെ വിദേശ ബന്ധങ്ങള് അന്വേഷിക്കണമെന്ന് യുവമോര്ച്ച. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്ദാനില് കുടുങ്ങിയ താരം അവിടെ ആരൊക്കെയായി ബന്ധപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറി കെ ഗണേഷ് സമൂഹമാധ്യമത്തില് കുറിച്ചു.എമ്ബുരാന് ചിത്രം റിലീസ് ആയതിന് പിന്നാലെ പൃത്വിരാജിനും, മോഹന്ലാലിനുമെതിരെ സംഘപരിവാര ശക്തികള് സൈബര് ആക്രമണം ശക്തമാക്കുന്നതിന് ഇടയിലാണ് യുവമോര്ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള് തീര്ത്തും ദേശവിരുദ്ധമാണെന്ന് ഗണേഷ് ആരോപിച്ചു. കൊറോണ കാലത്തെ അറേബ്യന് ജീവിതം പൃഥ്വിരാജിനെ ഐഎസ് അടക്കമുള്ള ഭീകരവാദികളുടെ ആശയങ്ങളോട് പ്രേരിപ്പിച്ചോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവമോര്ച്ച നേതാവ് ആരോപിച്ചു.

കുറിപ്പിന്റെ പൂര്ണ്ണരൂപം ?

എമ്ബുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്.കുരുതിയും ജനഗണമനയും എമ്ബുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്ബർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.


കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.


ദേശീയ അന്വേഷണ ഏജൻസികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച്‌ എമ്ബുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.

താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു 33 ) ആണ് മരണപ്പെട്ടത്.

രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

താമരശ്ശേരിയിൽ മുമ്പും നിരവധി പേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും, മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം കഴിഞ്ഞവാഹനങ്ങള്‍ക്കും നികുതി പുതുക്കി, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വർധനയുണ്ടായിട്ടുള്ളത്.

15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങളില്‍ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയില്‍ കുറവുവന്നിട്ടുണ്ട്.

രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനല്‍കുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിവർധന പുതുതായി വാഹനംവാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്.

മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഏപ്രില്‍ ഒന്നുമുതലുള്ള നികുതി മാർച്ച്‌ 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കില്‍ ആ വാഹനത്തില്‍നിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദേശമുണ്ട്.

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് നീട്ടി; ജാമ്യാപേക്ഷ ഏപ്രിൽ 1 ന് പരി​ഗണിക്കും

താമരശ്ശേരി: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പില്‍ വിദ്യാർഥികളെ നേരിട്ട് ഹാജരാക്കിയിരുന്നു. ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരി​ഗണിക്കും. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

അതേ സമയം, പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നു. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് പ്രതികള്‍ക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു.

നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്.  

കോഴി അറവു മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി

താമരശേരി:കട്ടിപ്പാറ പഞ്ചായത്ത് 9-ാം വാർഡിൽ പ്രവർത്തിച്ച് വരുന്ന കോഴി അറവ് മാലിന്യ സംസ്കരണ സ്ഥാപനമായ ഫ്രഷ്കട്ടിന് നിലവിലുളള പരാതികൾ പരിഹരിക്കുന്നത് വരെ  പഞ്ചായത്ത്  ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു.മലിന്യ സംസ്കരണ പ്ലാന്റ് മാനദണ്ഡങ്ങൾ പാലിച്ചും,പരാതികൾ പരിഹരിച്ചും വീണ്ടും അപേക്ഷ നൽകുന്ന സമയത്ത് പുന:പരിശോധിക്കാമെന്ന് ജനപ്രതിനിധികൾ  അഭിപ്രായപ്പെട്ടു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത 
വഹിച്ച ഭരണസമിതി യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
കോഴിഅറവ് മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ കോടഞ്ചേരി,ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ സമീപവാസികൾക്ക്  സ്വന്തം വീടുകളിൽ സ്വസ്ഥമായി ജീവിക്കുവാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്തും, പരിസരവാസികളുടെ ന്യായമായ ആവശ്യങ്ങൾ  പരിഗണിച്ചുമാണ്, കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായതോട് പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് എന്ന കോഴി അറവുമാലിന്യ സംസ്ക്കരണ കേന്ദ്രത്തിൻ്റെ ലൈസൻസ് ത താത്ക്കാലികമായി
 പുതുക്കി നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി ഐക്യഖണ്ഡന തീരുമാനമെടുത്തതെന്ന്  പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.

സ്കൂളുകള്‍ അടച്ചു, ഇനി അവധിക്കാലം; കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുമ്പോൾ ‍ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലമായതോടെ കുട്ടികള്‍ക്കും രക്ഷകർത്താക്കള്‍ക്കും നിർദ്ദേശവുമായി കേരള പൊലീസ്.

അവധിക്കാലത്ത് സ്വാഭാവികമായും കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നല്‍കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

*പൊലീസിന്റെ നിർദ്ദേശങ്ങള്‍:*

🚫ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

🚫തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.

🚫വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.

🚫അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.

🚫അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യർത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.

🚫ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.

🚫സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക.

🚫 ഓണ്‍ലൈൻ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.

Friday, March 28, 2025

താമരശേരി യിൽ സീബ്ര ലൈനുകൾ ഇല്ല, റോഡ് കുറുകെ കടക്കാൻ മെയ്യാഭ്യാസം നിർബന്ധം

താമരശേരി:സീബ്രാ വരകളുള്ള സ്ഥലത്തു പോലും കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണെങ്കിൽ ഇല്ലാത്തയിടത്തെ കാര്യം പറയണോ. താമരശേരി പട്ടണത്തിൽ വാഹനത്തിരക്ക് ഏറെയുള്ള പലയിടങ്ങളിലും സീബ്രാ ലൈനുകളുടെ അഭാവം ജനങ്ങള ദുരിതതിലക്കുന്നു.

ആളുകൾ വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി റോഡ് ക്രോസ് ചെയ്യുന്ന കാഴ്ച, കണ്ടു നിൽക്കുന്നവരിൽ പോലും ആശങ്കയുണ്ടാക്കും. 
കുറുകെ കടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് തിരികെ ഓടേണ്ട ഗതികേടാണ്.

 ഇത്തരത്തിൽ യാത്രക്കാർ മുന്നോട്ടും പിന്നോട്ടും ഓടിയാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.
നഗരത്തിൽ ഏറ്റവും തിരക്കേറിയ ബസ് ബേ, ചുങ്കം ജംഗ്‌ഷൻ എന്നിവിടങ്ങളിൽ പോലും ആളുകൾ റോഡു കുറുകെ കടക്കുന്നത് ജീവൻ പണയം വച്ചാണ്. നാൽക്കവലയായ ചുങ്കത്ത് ഒരു റോഡിലും സീബ്രാ വരകൾ ഇല്ല.ഏറെ ജനത്തിരക്ക്  അനുഭവപ്പെടുന്ന കാരാടി കെ.എസ്.ആർ.ടി.സി ഗ്യാരേജിന് മുൻവശം,യു പി സ്കൂളിന് മുൻവശം,
താലൂക്ക് ആശുപത്രിക്ക് മുൻവശം,പഴയ ബസ് സ്റ്റാൻഡ് സമീപം ബസ് ബേക്ക് മുൻവശം
കെടവൂർ മദ്രസക്ക് മുൻവശം,
ചുങ്കം ജംഗ്ഷൻ.ചെക്ക് പോസ്റ്റ് ബസ് സ്റ്റോപ്പിന് മുൻവശംഎന്നിവിടങ്ങളിൽ  ഏറെ പ്രയാസകരവും,, ഭയപ്പാടോടെയുമാണ് റോഡ് മുറിച്ചു കടക്കുന്നവർ.ഈ ഭാഗത്ത് സീബ്ര വരകൾ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്.സീബ്രാ ലൈനുകൾ ഇല്ലാത്തതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും വിദ്യാർഥികളുമാണ്. ദേശീയ പാത അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ അഭ്യർഥന.താമരശേരിയിൽ ഇത്തരത്തിൽ യാത്രക്കാർ അപകടാവസ്ഥയിലായിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി. ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന പട്ടണത്തിൽ സീബ്രാ ലൈൻ അനിവാര്യമായ ഒട്ടേറെ ഇടങ്ങളുണ്ടെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.  ആവശ്യമായ സ്ഥലങ്ങളിലെല്ലാം സീബ്രാ ലൈനുകൾ വരച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു

അലീനയ്ക്ക് നീതി യെത്തിയത് മരണ ശേഷം,ആത്മഹത്യചെയ്ത കട്ടിപ്പാറയിലെ ടീച്ച‍ർക്ക് നിയമനം

നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയാണ് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെന്റിനും എതിരെ കുടുംബം വിമർശനം ഉയർത്തിയിരുന്നു. 

ചുരത്തിലെ ഗതാഗതക്കുരുക്ക്; ആറാം വളവില്‍ കുടുങ്ങിയ ബസ് മാറ്റി

താമരശ്ശേരി :ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ ബസ് മാറ്റി. ബെംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ബസാണ് സെൻസർ തകരാറായതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയത്. പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഏഴു മണിക്കൂറിന് ശേഷമാണ് ബസ് മാറ്റാനായത്. 

പുലർച്ചെ നാലുമണി മുതല്‍ തന്നെ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ഒരു നിരയായി വാഹനങ്ങൾ കടത്തി വിട്ടെങ്കിലും വലിയ വാഹനങ്ങൾക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അടിവാരത്ത് നിന്നും ക്രെയിൻ ബസ് നീക്കം ചെയ്യുന്നതിനായി എത്തിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച് ആറാം വളവിൽ നിന്ന് ബസ് അഞ്ചാം വളവിലേക്ക് മാറ്റി.അതിനിടെ ആറാം വളവിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മതിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുന്നാൾ അവധിയോട് അനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ചുരം കയറി വയനാട്ടിൽ എത്തുന്നത്. വരും ദിവസങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്.

Thursday, March 27, 2025

മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ട് കലിപൂണ്ട ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു

പെരുമ്പാവൂർ:ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്.യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ ഫോണില്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തർക്കം ഉടലെടുക്കയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിന്റെ പരാതിയില്‍ ആക്രമണത്തിന് ഭാര്യയ്ക്കെതിരെ കേസെടുത്തു. പെരുമ്ബാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ ഭർത്താവ് ചികിത്സയില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റതെന്നാണ് വിവരം. നിലവില്‍ കൊച്ചയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്.

ഇതാണ്ടാ കേരളം,100 വർഷം മുമ്പ് നോമ്പ്തുറ തടസപ്പെടാതിരിക്കാൻ കാരണവ‍ർ തുടങ്ങി വച്ചത്, ഇത് ആലപ്പുഴയുടെ മതസൗഹാ‍ർദം!

ചാരുംമൂട്: കടുവിനാൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറ ഒരുക്കി സാഹോദര്യം കാത്തു സൂക്ഷിക്കുകയാണ് ഒരു ഹിന്ദു കുടുംബം. വള്ളികുന്നം കടുവിനാൽ മുസ്ലിം ജമാഅത്തിൽ വിശുദ്ധ റമദാനിന്റെ 26-ാം രാവിൽ ഇവരെത്തുന്നത് നോമ്പുതുറ വിഭവങ്ങളുമായി മാത്രമല്ല, കാലം മായ്ക്കാത്ത സ്നേഹ ബന്ധവും ചേർത്തു പിടിച്ചാണ്. റമദാനിന്റെ മഹത്വം നെഞ്ചിലേറ്റി മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ ഒരുക്കാൻ പതിവുതെറ്റാതെ ഇക്കുറിയും അവർ എത്തി. കടുവിനാൽ വലിയവിളയില്‍ കുടുംബാംഗങ്ങളാണ് മഹത് കർമമായി ഹൃദയത്തിലേറ്റി നോമ്പുതുറ ഒരുക്കുന്നത്100 വര്‍ഷങ്ങൾക്ക് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരാണ് ഇതിന് തുടക്കമിട്ടത്. ഒരു നൂറ്റാണ്ടിന് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് ജോലികഴിഞ്ഞ് വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കടുവിനാല്‍ പള്ളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. അന്ന് മുസ്ലിം സഹോദരങ്ങൾ കുറവായിരുന്ന പ്രദേശത്ത് 29 ദിവസത്തെ നോമ്പ് തുറ നടത്താൻ മാത്രമേ കുടുംബങ്ങൾ ഉണ്ടായിരുന്നുള്ളു. വിശ്വാസികളില്‍നിന്ന് കാര്യം മനസിലാക്കിയ കാരണവര്‍ 26-ാം രാവിലെ നോമ്പുതുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലെത്തിയ കാരണവർ സഹോദരങ്ങൾക്കായി നോമ്പ് തുറക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി. കുടുംബസമേതം എത്തി നോമ്പ് തുറന്നു. തുടർന്ന് പിന്നിട്ട വർഷങ്ങളിൽ എല്ലാ ഇരുപത്താറാം നോമ്പുതുറ വലിയവിളയില്‍ കുടുംബം മുറതെറ്റാതെ നടത്തുന്നു. നോമ്പുതുറ ഏറ്റ വെളുത്തകുഞ്ഞിൻെറ മരണശേഷം പിന്നീട് തലമുതിര്‍ന്ന കാരണവന്മാരും പുതിയ തലമുറയും തുടർന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. നോമ്പുതുറ ദിവസമായ ഇരുപത്താറിന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പള്ളിയിലെത്തിച്ച് ഇവിടെവെച്ച് പാചകം ചെയ്ത് ആഹാരം വിതരണം ചെയ്യും. വൈകീട്ട് നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആൾക്കാരാണ് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്നത്. വരുന്നവര്‍ക്കെല്ലാം നോമ്പ് തുറക്കുന്നതിന് പഴവര്‍ഗങ്ങള്‍, ജ്യൂസ് എന്നിവയും പിന്നീട് വിഭവസമൃദ്ധമായ ആഹാരവും നല്‍കും. വലിയവിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠപോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകുന്നത്. 26-ാം നോമ്പ് ദിവസത്തെ എല്ലാ ചെലവുകളും സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തുന്ന നോമ്പുതുറ ജീവിത സാഫല്യമാണെന്നാണ് കുടുംബ അംഗങ്ങളുടെ അഭിപ്രായം. മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ മനുഷ്യ സ്നേഹികളായവരുടെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ജമാഅത്ത് ഭാരവാഹികളും പറയുന്നു. 

കൊല്ലപ്പെട്ട ഷഹബാസിന്റെയും ഷിബിലയുടെയും ബന്ധുക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ മാതാപിതാക്കളും, ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധുവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇരുവരും പറഞ്ഞു

വ്യാഴാഴ്ച ഉച്ചയോടെയാണ് താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ അക്രമ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മാതാപിതാക്കള്‍, കോഴിക്കോട് PWD ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടത്.

കേസില്‍ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകന്‍ കൊല്ലപ്പെടാന്‍ കാരണക്കാരായ കുട്ടികള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരായെന്നും, കുറ്റാരോപിതരായ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു

ഭര്‍ത്താവ് കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ സ്വദേശിനി ഷിബിലയുടെ ബന്ധു അബ്ദുല്‍ മജീദും മുഖ്യമന്ത്രിയായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിബില ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അബ്ദുല്‍ മജീദ് പറഞ്ഞു. കേസുകളില്‍ തുടര്‍നടപടി ഉറപ്പാക്കുന്നതില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഇരുകുടുംബങ്ങള്‍ക്കും ഉറപ്പുനല്‍കി

അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചെന്ന്; യുട്യൂബര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍

അപകീർത്തിപരമായ വീഡിയോകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ കെ.എം.എം.എൽ  കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന് മാനേജറായ യുട്യൂബർഅനില് മുഹമ്മദിന് സസ്പെന്ഷൻ.

അപകീര്ത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകള് തയ്യാറാക്കി സമൂഹ മാധ്യമങ്ങളില് പങ്കുവെച്ചു എന്നതായിരുന്നു അനില് മുഹമ്മദിനെതിരായ പരാതി.

കെ.എം.എം.എല് മിനറല് സപ്പറേഷന് യൂണിറ്റിലെ കമ്യൂണിറ്റി ആന്ഡ് പബ്ലിക് റിലേഷന് മാനേജറായിരുന്നു അനില്. സര്ക്കാറിന് ലഭിച്ച പരാതിയില് വ്യവസായ വകുപ്പ് ഓഫിസര് ഓണ്സെഷന് ഡ്യൂട്ടിയാണ് അന്വേഷണം നടത്തിയത്. നില് മുഹമ്മദിനെ സസ്പെന്ഡ് ചെയ്ത് വിവരം റിപ്പോർട്ട് ചെയ്യണമെന്ന് കെ.എം.എം.എൽ മാനേജിങ് ഡയരക്ടർക്ക് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവ് നൽകിയിരുന്നു. സസ്പെന്ഷൻഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

വാഹനം നൽകി കുട്ടികളെ സ്നേഹിക്കല്ലേ ,മുന്നറിയിപ്പുമായി എംവിഡി

വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി, മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർ ത്തിയാകാത്ത കുട്ടികൾക്ക് വാഹനം
ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും, സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാ കാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019 ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ജുവനൈൽ ഡ്രൈവിംഗിന് ഏറ്റവും കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയത്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസിലാ യിട്ടില്ലെന്നാണ് കണക്കുകൾ കാണി ക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടു ന്നു.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ
പിഴ വേറെയും ലഭിക്കും. നിയമ ലംഘനം നടത്തിയതിന് പന്ത്രണ്ടുമാസത്തേക്ക് വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും നിയമ ലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കുമെന്നും എം വിഡി മുന്നറിയിപ്പ് നൽകുന്നു.

ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത് ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട്; രക്ഷകരായത് ഫയര്‍ഫോഴ്സ്

കാസർകോട്: ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രി അധികൃതരും കൈമലർത്തി.
ഒടുവില്‍ ഫയർഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് നീക്കം ചെയ്തത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടാണ് സംഭവം.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നാല്‍പ്പത്താറുകാരൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട് ജനനേന്ദ്രിയത്തിയത്തില്‍ കുടുങ്ങിയെന്നായിരുന്നു ഇയാളുടെ പരാതി. മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാരുടെ സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർമാർ ഫയർഫോഴ്സിന്റെ സഹായ തേടിയത്.

ഡോക്ടർ വിവരമറിയിച്ചതനുസരിച്ച്‌ ഫയർഫോഴ്സ് എത്തി. ‌അഗ്നിരക്ഷാ സേനാംഗങ്ങള്‍ കട്ടർ ഉപയോഗിച്ച്‌ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. കട്ടർ ഉപയോഗിച്ച്‌ നട്ട് മുറിച്ചുനീക്കുമ്ബോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച്‌ തണുപ്പിച്ച്‌ ഏറെ സമയമെടുത്താണ് നട്ടിൻറെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്.എന്നാൽ ഇത്  ആരും കണക്കിലെടുത്തിട്ടില്ല.മൂത്രമൊഴിക്കാൻ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Wednesday, March 26, 2025

പുതുപ്പാടിയില്‍ വാഹനാപകടത്തിൽ പരുക്കേറ്റ നവാസ് മരണപ്പെട്ടു*😥

പുതുപ്പാടി:നാഷണല്‍ ഹെെവേയില്‍ മലോറം സ്കൂളിന് സമീപം റോഡ് മുറിച്ച് കടക്കവെ പിക്കപ് വാന്‍ ഇടിച്ച്  പരുക്കേറ്റ യുവാവിന് മരണപ്പെട്ടു.ഇന്നലെ രാത്രി ഒമ്പത്  മണിയോടെയായിരുന്നു അപകടം.എലോക്കര സ്വദേശി  നവാസ് (45)ആണ് മരണപ്പെട്ടത്.

വാഹനം ഇടിച്ച് റോഡില്‍ വീണ നവാസിനെ നാട്ടുകാര്‍ താമരശ്ശേരി താലൂക്ക് ഹോസ്പീറ്റലിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ -സറീജ

ഷഹബാസിന്‍റെ കൊലപാതകം, മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം. കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കാണും

താമരശ്ശേരി: കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്‍റെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.

മകനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയതില്‍ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുക.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂള്‍ പത്താംതരം വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.

താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മില്‍ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു.

സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു.

രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്.

കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ലഹരിക്കെതിരെ കര്‍മപദ്ധതികളുമായി താമരശ്ശേരി സംയുക്തമഹല്ല് കൂട്ടായ്മ

താമരശേരി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ താമരശേരി പഞ്ചായത്തിലെ വിവിധ മഹല്ലുകളുടെ കൂട്ടായ്മയായ സംയുക്ത മഹല്ല് കോഡിനേഷന്‍ കമ്മിറ്റി കര്‍മ പദ്ധതികള്‍ അവിശ്ക്കരിച്ചതമായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വിവിധ മുസ് ലിം  സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധമായ പദ്ധതികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ 100 കുടുംബങ്ങളെ ചേര്‍ത്തുകൊണ്ട് ജാഗ്രതാ സമിതി രൂപീകരിക്കുകയും മഹല്ലുകളില്‍  രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണം നടത്തുകയും ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌കൊണ്ട് അവര്‍ക്കാവശ്യമായ ബോധവത്ക്കരണ പരിപാടികളും പഠനയാത്രകളും നടത്തും.പഞ്ചായത്തിലെ സമാന്തര വിദ്യഭ്യാസ സ്ഥാനപങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജാഗ്രതാസമിതിയുടെയും നിയമപാലകരുടെയും സഹകരണത്തോടെ സന്ദര്‍ശനം നടത്തും.പഞ്ചായത്തിലെ മുഴുവന്‍ സാമൂഹിക, സാംസ്‌ക്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൊലീസ് എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജപ്പെടുത്തും. 
ഇതുസംബന്ധമായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം,എല്‍.എ   വി  എം   ഉമ്മർ മാസ്റ്റർ ,ചെയര്‍മാന്‍ പി.എ അബ്ദുസമ്മദ് ഹാജി,കണ്‍വീനര്‍ എം.ടി അബൂബക്കര്‍, എം.എ യൂസുഫ് ഹാജി, എന്‍ പി അബ്ദുല്‍ മജീദ് മാസ്റ്റർ , സാലി ചുങ്കം, എകെ അബ്ബാസ്, ടി.അബ്ദുല്ല  എന്നിവര്‍ സംബന്ധിച്ചു.

ലഹരി സംഘത്തെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

താമരശ്ശേരി :ചമലില്‍ ആക്രമണം നടത്തിയ ലഹരി സംഘത്തെ കൈയോടെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ലഹരി വില്‍പന തടഞ്ഞ നാട്ട...