Saturday, March 15, 2025

കെ എ എസ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രില്‍ 09

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‍സി പ്രസിദ്ധീകരിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് വിജ്ഞാപനം.
ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ ജൂണ്‍ 14 നും മുഖ്യ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിലും നടത്തും. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരിയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. കെഎഎസ് ആദ്യ പരീക്ഷ നടത്തിയ അതേ സിലബസ് തന്നെയാകും ഇത്തവണയും തുടരുക.

31 തസ്തിക ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കെഎഎസില്‍ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷൻ റിസർവിലേക്ക് മാറ്റി ആ ഒഴിവുകളിലേക്കായിരിക്കും പുതിയ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തുക.

പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും മുഖ്യപരീക്ഷ വിവരണാത്മകരീതിയിലുമാകും. മുഖ്യപരീക്ഷയ്‌ക്ക് 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷയില്‍ നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് അഭിമുഖം നടത്തും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളില്‍ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാനാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 09.ഗസറ്റ് തീയതി 07.03.2025

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...