Monday, March 24, 2025

താമരശേരി യിൽ റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്‍ കൊമ്പിൽ നിന്നും മാങ്ങ പെറുക്കുന്നതിനിടെ സ്വിഫ്റ്റ് പാഞ്ഞുകയറി; 3 പേർക്ക് പരുക്ക്

താമരശേരി:റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആർ.ടി.സി  സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക്. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് അപകടം .ഒരാളുടെ നില ഗുരുതം. 

ഇന്ന് പുലർച്ചെ 5 ഓടെയാണ് അപകടം .റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ,താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ, പെരുമണ്ണ സ്വദേശി ബിബീഷ് എന്നിവർക്കാണ് പരുക്കേറ്റത് .ഗഫൂറിൻ്റെ പരുക്ക് ഗുരുതരമാണ്.പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്."
 

No comments:

Post a Comment

"കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു"

കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ചെങ്കല്ല് കയറ്റി വന്ന ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്...