Saturday, March 1, 2025

ഷഹബാസിനെ മര്‍ദ്ദിച്ചു കൊന്നത് നഞ്ചക്ക് ഉപയോഗിച്ച്; വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദ്ദിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പോലീസ്.പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. .ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മനോജ് കുമാര്‍ വിശദീകരണം തേടി.

ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.

താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മറ്റ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികള്‍ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു. ‘അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലിസ് വ്യക്തമാക്കി.

No comments:

Post a Comment

ആവിലോറയിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുവള്ളി: ആവിലോറയിലേ വീട്ടിൽ നിന്നും രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ.റെബിൻ റഹ്മാൻ, മുഹമ്മദ് ഷാഫി എന്നിവരേയാണ്എംഡിഎംഎ സഹിതം എക്സൈസ് പിട...