Wednesday, March 26, 2025

മുന്നുതവണ ഹോട്ടല്‍മുറിയില്‍ പോയി, സമ്മതമില്ലെന്ന് വിശ്വസിക്കാനാവില്ല'; ബലാത്സംഗക്കുറ്റം റദ്ദാക്കി

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി മൂന്നുതവണ ഹോട്ടൽമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു. പരാതിക്കാരി മൂന്നുതവണയും ഹോട്ടൽമുറിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടെന്നതുകൊണ്ടുമാത്രം ബലാത്സംഗക്കുറ്റമാവില്ലെന്ന് തമിഴ്നാട്ടിൽനിന്നുള്ള ഈ കേസിലും സുപ്രീംകോടതി ആവർത്തിച്ചു. പരാതിക്കാരിയുടെ സമ്മതമില്ലാതെയാണ് ശാരീരികബന്ധം നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എഫ്ഐആറും പിന്നീട് നൽകിയ മൊഴിയും പരിശോധിക്കുമ്പോൾ സമ്മതമില്ലാതെയാണ് ശാരീരികബന്ധമെന്ന് കരുതാനാവില്ല. മൂന്നുതവണയും തന്റെ സമ്മതമില്ലാതെയാണ് ശാരീരികബന്ധം നടന്നതെന്ന പരാതിക്കാരിയുടെ വാദം വിശ്വസിക്കാനാവില്ല. എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ പ്രതി നൽകിയ അപ്പീൽ അനുവദിച്ചാണ് സുപ്രീംകോടതി വിധിപറഞ്ഞത്

No comments:

Post a Comment

നായ വീട്ടിൽ കയറി; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു"

തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടി ക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ല...