ചണ്ധീഗഡിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി.രാഹുല്‍ ഗാന്ധി നിച്ച ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹത്തോടൊപ്പം സജീവമായി പങ്കെടുത്ത സോന്‍പത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള ഹിമാനി നര്‍വാള്‍ (22) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ റോഹ്തക് – ന്യൂഡല്‍ഹി ഹൈവേയില്‍ സാംപഌബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്.ബസ് സ്റ്റാന്‍ഡിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ സ്യൂട്ട്‌കെയ്‌സ് കണ്ട നാട്ടുകാര്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതശരീരത്തില്‍ അനേകം മുറിവുകളും കണ്ടെത്തി. കഴുത്ത് ഞെരിച്ചതിന്റെ അടയാളവും ഉണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയൂവെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം സ്യൂട്ട്‌കെയ്‌സിലാക്കി ബസ് സ്റ്റാന്‍ഡിന് സമീപത്തായി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.നാടോടി കലാരൂപമായ ഹരിയാന്‍വി നര്‍ത്തകി കൂടിയായിരുന്നു ഹിമാനി. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ ഹിമാനി നര്‍വാള്‍, ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ രാഹുലിനൊപ്പം അനുഗമിച്ചിരുന്നു. റോഹ്തക് എംപി ദീപീന്ദര്‍ ഹൂഡ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ഹിമാനിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹിമാനിയുടെ കൊലപാതകത്തില്‍ ഹരിയാന കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
No comments:
Post a Comment