Saturday, March 1, 2025

സ്കൂളിൽ നിന്ന് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി"

കോട്ടയം: മണർകാട്  സ്കൂളിൽ നിന്ന് നാല് വയസുകാരൻകഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. അങ്ങാടിവയൽ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ ലഹരിപദാർഥത്തിന്റെ അംശം കണ്ടെത്തിയത്.. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.എന്നാൽ ചോക്ലേറ്റിൽ നിന്നാണ് മരുന്ന് ശരീരത്തിൽ എത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 17നാണ് സ്കൂളിൽ നിന്ന് എത്തിയത് മുതൽ ശാരീരക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. സ്കൂൾ വിട്ട് വന്നത് മുതൽ ഉറങ്ങുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. സ്കൂളിൽ നിന്ന് കുട്ടി ചോക്ലേറ്റ് കഴിച്ചിരുന്നതായി അധ്യാപകർ പറഞ്ഞു. ഉറക്കമില്ലായ്മക്ക് നൽകുന്ന മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്
 

No comments:

Post a Comment

വെളിമണ്ണ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു.

താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവി...