താമരശേരി : വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് താമരശേരിയിൽ കോഴിക്കോട് റൂറൽ എസ്.പി. കെ. ഇ.ബൈജു വിന്റെ കീഴിലുള്ള സംഘം പിടികൂടി. താമരശേരി പരപ്പൻ പൊയിൽ , തെക്കേ പുരയിൽ സജീഷ് കുമാറിന്റെവീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പോലീസ് എത്തുന്നതിനു തൊട്ടു മുമ്പ് വീട്ടിൽ നിന്നും ഇയാൾ രക്ഷപ്പെട്ടു.വയനാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് വീട്ടിൽ വെച്ച് പാക്കറ്റിലാക്കി കോഴിക്കോട് ജില്ലയിലെ വിതരണക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്. ഇയാളുടെ സഹോദരൻ സനീഷ് കുമാറും സനീഷ് കുമാറിൻ്റെ ഭാര്യ റെജീന എന്ന പുഷ്പയും നിലവിൽ മയക്ക്മരുന്ന് കേസിൽ ജയിലിലാണ്.കൈതപൊയിൽ ഉള്ള അവരുടെ വീട്ടിൽ നിന്നും താമരശേരി പൊലീസ് 60 ഗ്രാം എം.ഡി .എം. എ പിടികൂടിയ കേസിലാണ് ജയിലിൽ കഴിയുന്നത്. .
പിടികൂടിയ കഞ്ചാവിന് 30000 രൂപ വില വരും. ഇയാളുടെ വീട് കേന്ദ്രീകരിച്ച് കുറച്ച് കാലമായി ലഹരി വിൽപന നടക്കുന്നതായി റൂറൽ എസ്.പി. ക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റ് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. താമരശേരി എസ്.ഐ.അൻവർഷാ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, പി.ബിജു, എ.എസ് .ഐ.എ.ടി ശ്രീജ, സീനിയർ സി.പി.ഓ മാരായ എൻ.എം ജയരാൻ, പി.പിജിനീഷ്എൻ.എം ,ഷാഫി,ടി.കെ ശോഭിത്,സി.പിപ്രവീൺ, സി.കെ ശ്രീജിത്,വിസീനഎന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്
No comments:
Post a Comment