ഷഹബാസ് കൊലപാതക കേസിലെ പിടിയിലായ കുട്ടികള്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി.
ജുവനൈയില്‍ ഹോമിന് സമീപമുള്ള എൻജിഒ ഹയർസെക്കൻഡറി വിദ്യാലയത്തിലാണ് പരീക്ഷ എഴുതിക്കുവാൻ തീരുമാനിച്ചത്. എന്നാല്‍ രാവിലെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർത്ഥി – യുവജന സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെയും നിർദ്ദേശപ്രകാരം, കുട്ടികളെ ജുവനൈല്‍ ഫോമില്‍ തന്നെ പരീക്ഷ എഴുതിക്കുവാൻ തീരുമാനിക്കുകയായിരുന്നു
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തി.കോഴിക്കോട് ഡിഇഒ അബ്ദുള്‍ അസീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷ നടത്തിയത്.
No comments:
Post a Comment