Sunday, March 16, 2025

ലഹരിക്കെതിരെയുള്ള പോരാട്ടം കാലഘട്ടത്തിൻ്റെ ആവശ്യകത.വി.എം ഉമ്മർ മാസ്റ്റർ

താമരശ്ശേരി. നാട്ടിൽ വർദ്ധിച്ച് വരുന്ന ലഹരി മയക്ക് മരുന്ന് വ്യാപാനത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിനെതിരെയുള്ള പോരാട്ടം കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് മുൻ എംഎൽഎ വി .എം ഉമ്മർ മാസ്റ്റർ പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്യത്തിൽ മഹല്ല് ഭാരവാഹികൾക്ക് വേണ്ടി കെടവൂർ തൻവീറുൽ ഉലൂം മദ്രസയിൽ സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇത്തരം പോരാട്ടങ്ങളുടെ മുന്നണി പോരാളികളാവാൻ മഹല്ല് നേതൃത്വം മുന്നോട്ട് വരണമെന്നും മുൻ എംഎൽഎ സൂചിപ്പിച്ചു.പി.എ.
അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.പി.സി.ഇബ്രാഹിം മാസ്റ്റർ, എം എ യൂസുഫ് ഹാജി, എടവലത്ത് ഹുസൈൻ ഹാജി, പി എസ്.മുഹമ്മദലി, പി കെ.ഹുസൈൻ കുട്ടി, കെ.കെ.അബ്ദുൽനാസർ പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ, പി.പി.അബ്ദുൽ ഗഫൂർ, എ കെ.അബ്ബാസ്,

 എം പി.മജീദ് മാസ്റ്റർ ,അബ്ദുൽ റഷീദ് ചാലക്കര, എം.പി.ഹംസ, വി.പി.അഹമ്മദ് കുട്ടി, സി.മൊയ്തീൻ കുട്ടി ഹാജി, കെ.സി.മുഹമ്മദ് ഹാജി, എൻ.പി.മുഹമ്മദലി ടി.അബ്ദുല്ല മാസ്റ്റർ, സാലി ചുങ്കം തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത ട്രെയിനർ പി.എ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി ലഹരി ബോധവൽകരണ ക്ലാസിനു നേതൃത്യം നൽകി. കെടവൂർ മഹല്ല് ഇമാം ബഷീർ ബാഖവി പ്രാർത്ഥന നടത്തി, കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വിശാലമായ കമ്മിറ്റിക്ക് രൂപം നൽകുന്നതിനും മഹല്ല് അടിസ്ഥാനത്തിൽ ക്ലസ്റ്റ്റുകൾ രൂപീകരിച്ച് പ്രവർത്തിക്കുവാനും ഓരോ പ്രദേശങ്ങളിലും ജാഗ്രത സമിതികൾ രൂപികരിക്കുവാനും തീരുമാനിച്ചു.കുടുംബിനികൾക്ക് പ്രത്യേകം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം സർക്കാർ സംവിധാനങ്ങളായ കേരള പോലീസ്, എക്സൈസ് വകുപ്പ്, പഞ്ചായത്ത് അധികാരികൾ തുടങ്ങിയവരുടെയെല്ലാം സഹകരണങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അനധികൃതമായി ആരംഭിച്ച റംസാൻ സ്പെഷ്യൽ ജ്യൂസ് കടകൾ നിയന്ത്രിക്കുന്നതിനു വേണ്ട നടപടികൾ ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്വപ്പെട്ടു.യോഗത്തിൽ കെ.ടി.അബൂബക്കർ സ്വാഗതവും മുഹമ്മദ് എ കെ നന്ദിയും പറഞ്ഞു.

No comments:

Post a Comment

കണക്റ്റിങ് ലെജൻ്റ് പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് 19 ന്

താമരശ്ശേരി: താമരശ്ശേരി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന   കൂട്ടായ്മയായ കമ്മ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എഡ്യുക്...