Thursday, March 20, 2025

ബോർഡുകൾ നശിപ്പിച്ചു,മലയോര മേഖലയിൽ ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ

താമരശ്ശേരി : മലയോരമേഖലയിൽ മേഖലയില്‍ ലഹരി മാഫിയ ലഹരി വിരുദ്ധ പ്രവർത്തകരെയും ലക്ഷ്യമിടുന്നതായി പരാതി. ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോ പ്രചരിപ്പിച്ച്‌ മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നുവെന്നാണ് പരാതി.അടിവാരം പ്രദേശത്ത് ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകള്‍ വ്യാപകമായി നശിപ്പിച്ചു. എന്നാല്‍ പൊലീസിന്റെ സഹായം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും കർമ്മ സമിതി പരാതിപ്പെടുന്നു.

എല്ലാ രാഷ്ട്രീയ മതസംഘടനയിലുള്ളവരും ജനകീയ സമിതിയില്‍ ഉണ്ട്. 30ഓളം ഫ്ലെക്സ് ബോർഡുകള്‍ പലയിടങ്ങളിലായി വെച്ചിരുന്നു. അത് അവർ നശിപ്പിച്ചു കളഞ്ഞുവെന്ന് ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. കൂടാതെ ലഹരി വിരുദ്ധ പ്രവർത്തകരുടെ ഫോട്ടോയെടുത്ത് ലഹരി മാഫിയകള്‍ക്ക് നല്‍കുകയും അവർ ആളുകളെ ആക്രമിക്കുകയാണന്നും ജനകീയ സമിതി പ്രവർത്തകൻ പറഞ്ഞു. നേരത്തെ, ഒരാളെ വാഹനം ഇടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇക്കാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. കേസ് എവിടെയെത്തി എന്നുവരെ അറിയില്ല. ലഹരി മാഫിയക്ക് നല്‍കുന്ന സഹായം പോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ജനകീയ സമിതി പ്രവർത്തകൻ പറയുന്നു.

താമരശ്ശേരി പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയില്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണ്. രാത്രി കാലങ്ങളായാല്‍ ചുരം നാലാം വളവില്‍ ആളുകള്‍ തമ്പടിക്കുന്നു. ഇവർ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തിയാല്‍ പൊലീസിനെ അറിയിച്ചാല്‍ പൊലീസ് കൈ മലർത്തുന്നതാണ് സ്ഥിരം പതിവ്. പൊലീസിന് സ്ഥലത്തെത്താൻ വാഹം പോലുമില്ലെന്നതാണ് വിഷയം. അടിവാരത്തുനിന്ന് 2 കേസുകള്‍ പിടിച്ചു. എന്നാല്‍ അവർക്ക് പിന്നിലുള്ളവരെയാണ് അറിയേണ്ടത്. പൊലീസ് പ്രതികളെ പിടിച്ചാല്‍ അതിന് പിറകിലുള്ളവരെ അന്വേഷിക്കാറില്ല. ഓരോരുത്തർ മരിക്കുമ്പോള്‍ മാത്രമാണ് പിന്നിലുള്ള കാരണങ്ങള്‍ പുറത്തുവരുന്നതെന്നും ജനകീയ സമിതി പ്രവർത്തകർ പറയുന്നു.താമരശ്ശേരി, പൂനൂർ, കൂടത്തായി, പരപ്പൻ പൊയിൽ , തച്ചംപൊയിൽ പ്രദേശങ്ങളിൽ വലിയ തോതിൽ തന്നെ ലഹരി സംഘങ്ങൾ രംഗത്തുണ്ട്.ഇവർക്കെതിരെ പ്രതികരിക്കാൻ സമൂഹം ഭയപ്പെട്ടു തുടങ്ങിയ തോടെ ആരേയും പേടിക്കാതെ യഥേഷ്ടം മയക്ക് മരുന്നു വിതരണവും ഉപഭോഗവും പൊടിക്കുന്നു.പല പ്രദേശങ്ങളിലും ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടെങ്കിലും അതെല്ലാം സോഷ്യൽ മീഡിയ യിലും ഫ്ലക്സ് ബോർഡുകളിലും ഒതുങ്ങി പോവാറാണെന്ന് ലഹരി സംഘങ്ങൾ തിരിച്ചറിഞ്ഞത് അവർക്ക് ശക്തിയും ഊർജ്ജവും പകരുന്ന കാഴ്ചയാണ് കാണുന്നത്.വ്യാപകമായ തോതിലുള്ള ലഹരി വിപണനവും,ആക്രമണവും, കൊലയും ഓരോ കുടുംബത്തിന്റെയും മനസമാധാനം തന്നെ നശിപ്പിച്ചു കളയുന്നു.പല കുടുംബങ്ങളും ഏറെ ആശങ്ക യോടെ യാണ് നാളുകൾ തള്ളി നീക്കുന്നതെന്ന് രഹസ്യ മായ പരസ്യമാണ്.

No comments:

Post a Comment

കോഴിക്കോട് സ്വദേശി യുടെ പരാതി,ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; അമിത നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.

കോഴിക്കോട് സ്വദേശി യിൽ നിന്നും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ ചുമത്തി സംസ്...