Sunday, March 16, 2025

ഇതെന്ത് പെൻഷനെന്ന് സുപ്രീംകോടതി.

രണ്ടുവർഷം ജോലിക്ക് പേഴ്‌സനൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ

ന്യൂഡൽഹി: രണ്ടു വർഷം ജോലി ചെയ്താൽ കേരളത്തിൽ മന്ത്രിമാ രുടെ പേഴ്‌സനൽ സ്റ്റാഫിന് ആ ജീവനാന്ത പെൻഷൻ നൽകുന്ന തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

രണ്ടു വർഷത്തേക്ക് നിയമനം നൽകി ജീവിതകാലം മുഴവൻ പെ ൻഷൻ നൽകുന്ന ഏക സംസ്ഥാ നം കേരളമാണെന്നും കോടതി രോഷം കൊണ്ടു. ഡീസൽ മൊ ത്തമായി വാങ്ങുന്നതിനാൽ വി പണിവിലയേക്കാൾ കൂടുതൽ പ ണം കൊടുക്കേണ്ടി വരുന്നതിൽ കേന്ദ്രത്തിൽനിന്ന് ഇളവ് ആവശ്യ പ്പെട്ട് കെ.എസ്.ആർ.ടി.സി സമ ർപ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റി ജസ്റ്റി സുമാരായ അബ്ദുൽ നസീറും കൃഷ്ണ മുരാരിയും അടങ്ങുന്ന ബെ ഞ്ച് പെൻഷനെതിരെ രൂക്ഷ വിമർ ശനമുന്നയിച്ചത്. ഇത്തരം പെൻ ഷൻ രീതി നിലവിലുള്ള സാഹച

ര്യത്തിൽ ഡീസൽ വാങ്ങുമ്പോൾ എന്തുകൊണ്ട് കൂടുതൽ പണം കൊടുത്തു കൂടാ എന്നും ബെ ഞ്ച് ചോദിച്ചു.

കെ.എസ്.ആർ.ടി.സി പോലു ള്ള സ്ഥാപനങ്ങളിൽനിന്ന് വിപ ണിവിലയെക്കാൾ ലിറ്ററിന് ഏഴു
രൂപ വരെ കേന്ദ്രം കൂടുതൽ വാ ങ്ങുന്നത് അവസാനിപ്പിക്കണമെ ന്നും വില നിർണയിക്കാൻ മുൻ സുപ്രീംകോടതി ജഡ്ഡി അധ്യക്ഷ നായ സ്വതന്ത്ര സമിതിയെ നിയോ ഗിക്കണമെന്നുമാണ് കെ.എസ്. ആർ.ടി.സി ആവശ്യപ്പെട്ടത്. മുതി

ർന്ന അഭിഭാഷകൻ അഡ്വ. വി. ഗിരി കെ.എസ്.ആർ.ടി.സിക്കു വേണ്ടി ഇക്കാര്യം ബോധിപ്പിച്ച പ്പോൾ, ഹരജിയുമായി എന്തി നാണിവിടെ വന്നതെന്ന് ജസ്റ്റി സ് അബ്‌ദുൽ നസീർ ചോദിച്ചു 'ഇതു കേരളമല്ലല്ലോ എന്ന് പറ ഞ്ഞ ജസ്റ്റിസ് നസീർ, വിഷയം ഹൈകോടതി തീരുമാനിക്കട്ടെ എന്നും കൂട്ടിച്ചേർത്തു. അവർ ക്കിത് കൈകാര്യം ചെയ്യാൻ അ റിയാമെന്ന് പറഞ്ഞ അദ്ദേഹം കേസ് ഫയൽ ചെയ്യാനും അ നുമതി നൽകി.

പെൻഷൻ വാർത്ത വന്ന പത്രം വായിച്ചുവെന്ന് നിങ്ങളു ടെ സർക്കാറിനോട് പറഞ്ഞ ക്കൂ. രണ്ടു വർഷത്തെ സേവന ത്തിന് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കാമെങ്കിൽ ഇതിനും (ഡീസലിന് അധിക വിലകൊടുക്കാനും) എന്തുകൊ ണ്ട് കഴിയില്ല എന്നായിരുന്നു ജ സ്റ്റിസ് നസിറിൻ്റെ വാക്കുകൾ.

No comments:

Post a Comment

കണക്റ്റിങ് ലെജൻ്റ് പ്രൊഫഷണൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് 19 ന്

താമരശ്ശേരി: താമരശ്ശേരി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന   കൂട്ടായ്മയായ കമ്മ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എഡ്യുക്...