കോഴിക്കോട് :അസി എക്‌സൈസ് കമ്മീഷണറുടെ സ്ക്വാഡും ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ.ജി യും പാർട്ടിയും ചേർന്ന് കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് താലൂക്ക് രാമനാട്ടുകര അംശം ദേശത്ത് രാമനാട്ടുകര- കൊണ്ടോട്ടി എയർപോർട്ട് റോഡിൽ രാമനാട്ടുകര AYVA REST എന്ന ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ 208-ാം നമ്പർ റൂമിൽ വെച്ച് ഒഡീഷ സ്വദേശികളായ നയാഗർ ജില്ലയിൽ ഫത്തേ ക്കർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബനാമലിപൂർ പോസ്റ്റ് പാട്ന വില്ലേജ് ബനാമലിപൂർ ഹാത്ത മഹാപാത്ര മകൻ ബസുദേവ് മഹാപത്ര (വയസ്സ് : 34 /25) , കോർദ്ദ ജില്ലയിൽ കാലുപാറ ഗഡ് ബ്ലോക്ക് ബലിനാസി ഗ്രാമത്തിൽ തങ്കി പോലീസ് സ്റ്റേഷൻ പരിധിയിൽ ദിഗംബർ മാലിക് മകൻ ദീപ്തി രഞ്ചൻ മാലിക് ( വയസ്സ് : 29/25) എന്നീ രണ്ടു പേരെ വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് സഹിതം പിടികൂടി ഒരു NDPS കേസെടുത്തു.
ഒടീശയിൽ നിന്നും ബൾക്കായി കഞ്ചാവ് ട്രൈയിൻ മാർഗം കടത്തി കൊണ്ടുവന്ന്
കോഴിക്കോട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ റൂമെടുത്ത് വില്പന നടത്തുന്നതാണ് ഇവരുടെ രീതി.
നിരവധി മലയാളികൾ
ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ആയത് വിശദമായി അന്വേഷിക്കുമെന്ന്
അസി. എക്സൈസ് കമ്മീഷണർ RN ബൈജു പറഞ്ഞു. കോഴിക്കോട് ഐ ബി എക്സൈസ് ഇൻസ്പെക്ടർ റിമേഷിൻ്റെയും പ്രിവൻ്റീവ് ഓഫീസർ പ്രവീൺ കുമാറിൻ്റെയും സഹായത്തോടെയാണ് കേസ് കണ്ടെടുത്തത് പാർട്ടിയിൽ അസിസ്റ്റൻ്റ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി.പി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു , അജിത്ത്, ഫറോക്ക് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് .ടി,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാഗേഷ് ടി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സവീഷ്. എ, രജുൽ. ടി ,ആരിഫ് വി.പി AEI ഗ്രേഡ് ഡ്രൈവർ എഡിസൺ. എന്നിവർ ഉണ്ടായിരുന്നു.
No comments:
Post a Comment