Tuesday, March 4, 2025

ചമലിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; വാൾ എടുത്തതിന് പ്രതിക്കെതിരെ പരാതിയുമായി ക്ഷേത്രക്കമ്മിറ്റി.

താമരശ്ശേരി: ചമലിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വാൾ എടുത്തതിന് പ്രതിക്കെതിരെ പരാതിയുമായി ക്ഷേത്രക്കമ്മിറ്റി.കട്ടിപ്പാറ ചമലിൽ സഹോദരനെ വെട്ടിപ്പരുക്കേൽപ്പിച്ചതിനു കാരണമായത്  അയൽവാസിയെ അർജുൻ അസഭ്യം പറഞ്ഞത് സഹോദരൻ അഭിനന്ദ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ വാള് കൊണ്ടായിരുന്നു ആക്രമണം. വെട്ടേറ്റ അഭിനന്ദിന്റെ തലയിൽ ആറ് സ്റ്റിച്ചുകൾ ഉണ്ട്. നില ഗുരുതരല്ല. അഭിനന്ദ് ഒഴിഞ്ഞു മാറിയതിനാൽ വെട്ട് കഴുത്തിന് കൊള്ളാതെ രക്ഷപ്പെട്ടു. 
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ആചാരത്തിന്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയിൽ ഉണ്ടാവാറുണ്ട്. ഇതിൽ നിന്നാണ് വാൾ എടുത്തുകൊണ്ട് പോയത്.
പ്രതിക്ഷേത്രത്തിലെത്തുന്നതിന്റെയും ഗുരുതിത്തറയിൽ നിന്ന് വാളെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പ്രതി അർജുനെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ അർജുനെ സഹോദരൻ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചിരുന്നു. വെട്ടേറ്റ അഭിനന്ദ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

No comments:

Post a Comment

ഭീകരാക്രമണം,ജമ്മു കശ്മീരിൽ 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...