Wednesday, March 26, 2025

ലഹരിക്കെതിരെ കര്‍മപദ്ധതികളുമായി താമരശ്ശേരി സംയുക്തമഹല്ല് കൂട്ടായ്മ

താമരശേരി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ താമരശേരി പഞ്ചായത്തിലെ വിവിധ മഹല്ലുകളുടെ കൂട്ടായ്മയായ സംയുക്ത മഹല്ല് കോഡിനേഷന്‍ കമ്മിറ്റി കര്‍മ പദ്ധതികള്‍ അവിശ്ക്കരിച്ചതമായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വിവിധ മുസ് ലിം  സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധമായ പദ്ധതികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ 100 കുടുംബങ്ങളെ ചേര്‍ത്തുകൊണ്ട് ജാഗ്രതാ സമിതി രൂപീകരിക്കുകയും മഹല്ലുകളില്‍  രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണം നടത്തുകയും ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌കൊണ്ട് അവര്‍ക്കാവശ്യമായ ബോധവത്ക്കരണ പരിപാടികളും പഠനയാത്രകളും നടത്തും.പഞ്ചായത്തിലെ സമാന്തര വിദ്യഭ്യാസ സ്ഥാനപങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജാഗ്രതാസമിതിയുടെയും നിയമപാലകരുടെയും സഹകരണത്തോടെ സന്ദര്‍ശനം നടത്തും.പഞ്ചായത്തിലെ മുഴുവന്‍ സാമൂഹിക, സാംസ്‌ക്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൊലീസ് എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജപ്പെടുത്തും. 
ഇതുസംബന്ധമായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം,എല്‍.എ   വി  എം   ഉമ്മർ മാസ്റ്റർ ,ചെയര്‍മാന്‍ പി.എ അബ്ദുസമ്മദ് ഹാജി,കണ്‍വീനര്‍ എം.ടി അബൂബക്കര്‍, എം.എ യൂസുഫ് ഹാജി, എന്‍ പി അബ്ദുല്‍ മജീദ് മാസ്റ്റർ , സാലി ചുങ്കം, എകെ അബ്ബാസ്, ടി.അബ്ദുല്ല  എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...