Tuesday, March 18, 2025

ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് ഇഫ്താർ

_ജാമിഉല്‍ ഫുതൂഹിലെ ഗ്രാന്‍ഡ് ഇഫ്താറിന് എത്തിയത് ആയിരങ്ങള്‍ ._

താമരശേരി:നോളജ് സിറ്റിയിൽ ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.  മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് എത്തിയത്.ആത്മീയ മൂല്യങ്ങളുടെയും
ധാർമിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തിൽ അനുദിനം വർധിക്കുന്ന ലഹരി ഉപയോഗങ്ങൾക്കും കൊലപാതകങ്ങൾക്കും കലുഷിത അന്തരീക്ഷങ്ങൾക്കും കാരണം. മത- ധാർമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് പഴഞ്ചൻ സ്വഭാവമാണെന്ന ധാരണയും ലിബറൽ ചിന്താഗതി വിളംബരം ചെയ്യുന്ന സങ്കേതങ്ങളും പുതുതലമുറയെ പല പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ധാർമിക മൂല്യങ്ങൾ പിന്തുടർന്നെങ്കിലേ സമാധാന സാമൂഹികാന്തരീക്ഷവും സഹജീവി സ്നേഹവും സഹായ മനസ്കതയും രൂപപ്പെടുകയുള്ളൂ എന്ന് ഇഫ്ത്‌താർ സന്ദേശത്തിൽ ഗ്രാൻഡ് മുഫ്ത‌ി പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജാമിഉൽ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദു‌ൽ ഹകീം അസ്ഹരി, ഫാ. ജോർജ്കളത്തൂർ ഫാ. പ്രസാദ്
 ഡാനിയേൽ, സ്വാമി ഗോപാൽജി, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

കോഴിക്കോട് സ്വദേശി യുടെ പരാതി,ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; അമിത നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.

കോഴിക്കോട് സ്വദേശി യിൽ നിന്നും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ ചുമത്തി സംസ്...