Thursday, March 20, 2025

യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും

താമരശേരി:ഷിബില വധക്കേസിൽ റിമാൻഡിൽ ആയ ഭർത്താവ് യാസിറിനെ കൂടുതൽ തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് കോടതിയിൽ അപേക്ഷ നൽകും.കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്, ആക്രമണത്തിന് ഉപയോഗിച്ച രണ്ടു കത്തികളും കോടതിയിൽ ഹാജരാക്കും.ഇവരണ്ടിലും രക്തം പുരണ്ട നിലയിലാണ്.

പ്രതി യാസിർ ലൈംഗിക വൈകൃതമുളള ആളാണെന്ന് തിരിച്ചറിഞ്ഞതോടെ ഷിബില മാനസികമായും ശാരീരികമായും തളർന്നു പോയിരിക്കുന്നു.
കഴിഞ്ഞ മാസം ഇരുപത്തി എട്ടാം തിയ്യതി താമരശ്ശേരി പോലീസിൽ പരാതി നൽകിയ ശേഷം ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു, ഷിബിലയെ കൂടെ കൊണ്ടുപോകാമെന്നാണ് യാസിർ നിലപാട് എടുത്തിരുന്നത് എന്നാൽ ഇതിൽ  പന്തികേട് തോന്നിയതിനാൽ ഷിബില അതിന് തയ്യാറായില്ല.ഈ കാര്യം പോലീസിലെ ഇറക്കുകയും ചെയ്തിരുന്നു.
യാസിറിന്റെ  കൂടെ ഷിബില പോരില്ലെന്ന് ഉറപ്പായതോടെ കുറച്ചു കാലം സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചാണ് സ്റ്റേഷനിൽ നിന്നും തിരികെ പോയത്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഷിബിലയുടെ വീട്ടിലെത്തിയ യാസിർ ഷിബിലയെ ക്രൂരമായി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കുത്തിക്കൊല്ലുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെ ക്രൂരമായി ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്ത ത്.
മറ്റൊരു യുവതിയുമായി നിക്കാഹ് കഴിഞ്ഞ ഷിബില ബന്ധം വേർപ്പെടുത്തിയാണ് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നും, യാസിറിനൊപ്പം ഇറങ്ങി പോയത്.ഇതിൽ ഇവർക്ക് മൂന്ന് വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട്.


.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...