താമരശ്ശേരി :ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ ബസ് മാറ്റി. ബെംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ബസാണ് സെൻസർ തകരാറായതിനെ തുടർന്ന് ചുരം ആറാം വളവിൽ കുടുങ്ങിയത്. പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഏഴു മണിക്കൂറിന് ശേഷമാണ് ബസ് മാറ്റാനായത്.
പുലർച്ചെ നാലുമണി മുതല്‍ തന്നെ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ഒരു നിരയായി വാഹനങ്ങൾ കടത്തി വിട്ടെങ്കിലും വലിയ വാഹനങ്ങൾക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് അടിവാരത്ത് നിന്നും ക്രെയിൻ ബസ് നീക്കം ചെയ്യുന്നതിനായി എത്തിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച് ആറാം വളവിൽ നിന്ന് ബസ് അഞ്ചാം വളവിലേക്ക് മാറ്റി.അതിനിടെ ആറാം വളവിന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മതിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുന്നാൾ അവധിയോട് അനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ചുരം കയറി വയനാട്ടിൽ എത്തുന്നത്. വരും ദിവസങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്.
No comments:
Post a Comment