Tuesday, March 4, 2025

ടെന്‍ഡർ വിളിക്കുന്നത് സംബന്ധിച്ച് തർക്കം; കാരശ്ശേരിയില്‍ ഭരണസമിതിയംഗങ്ങളെ പ്രതിപക്ഷം പൂട്ടിയിട്ടു

മുക്കം: ബസ് സ്റ്റോപ്പിനായി ടെന്‍ഡർ വിളിക്കുന്നത് സംബന്ധിച്ച് തർക്കത്തിൽ കാരശ്ശേരിയില്‍ ഭരണസമിതിയംഗങ്ങളെ പ്രതിപക്ഷം പൂട്ടിയിട്ടു.യുഡിഫ് ഭരണസമിതി അംഗങ്ങളെ ഹാളിലിട്ടു പൂട്ടിയതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഭരണസമിതിയംഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഭരണസമിതി ഹാളിലേക്ക് കടക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ സമ്മതിച്ചില്ല. എന്നാല്‍ യോഗം അവസാനിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതിനെതുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

No comments:

Post a Comment

ഉണ്ണി കുളത്തിൽ നിന്നു മാത്രം പുറത്തായത് 3266 വോട്ടർമാർ

പൂനൂർ:തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപ ടികൾ പുരോഗമിക്കവേ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിൽ മാത്രം ഇ...