പുതുപ്പാടി:ലഹരിക്കെതിരെ പ്രത്യേക ആക്ഷന്‍ പ്ലാനടക്കം തയ്യാറാക്കി വന്‍ പോരാട്ടത്തിനൊരുങ്ങി പുതുപ്പാടി ഗ്രാമ പഞ്ചായത്ത്. എല്ലാ വാര്‍ഡിലെയും ജാഗ്രതസമിതികള്‍ പുനഃസംഘടിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചു. ലഹരി ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കാന്‍ പ്രത്യേക മൊബൈല്‍ നമ്പറും, ഇത്തരത്തില്‍ വിവരം ലഭിച്ചാല്‍ പോലീസ്, എക്സൈസ്, ജാഗ്രതാ സമിതികളെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കും. ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കാന്‍ സഹായം ചെയ്യുകയോ ചെയ്താല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ അമ്മമാര്‍ക്കും ''പാരന്‍റിങ് കെയര്‍, ലഹരിക്കെതിരെ'' എന്ന വിഷയത്തില്‍ കൃത്യമായ ബോധവല്‍ക്കണം നല്‍കാനും ഇതിനായി കുടുംബശ്രീ, മഹല്ല,പള്ളി, ക്ഷേത്ര കമ്മിറ്റികളുടെ സഹായം ലഭ്യമാക്കും.
നിലവില്‍ ലഹരി ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരുടെയും സഹായികളുടെയും ലിസ്റ്റ് തയ്യാറാക്കി കൃത്യമായി ജാഗ്രതാ സമിതിയുമായി ചേര്‍ന്ന് നിരീക്ഷിക്കും
കുട്ടികളുടെ കുട്ടികളുടെ അസമയത്തുള്ള ഒത്തു ചേരലുകൾ നിയന്ത്രിക്കാനും 18 വയസ്സിന് താഴെ ഉള്ളവർക്ക് 6 മണി വരെയും മറ്റുള്ളവർക്ക് 9 മണി വരെയും ടർഫുകളുടെ സമയം നിയന്ത്രിക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കും, പഞ്ചായത്തിലെ ക്വാർട്ടേഴ്സുകൾ, റൂമുകൾ, വീടുകൾ വാടകക്കെടുക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പടുത്താനും തീരുമാനിച്ചു.
സ്കൂൾ തുറന്നാൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ളാസ് നൽകാനും തീരുമാനിച്ചു.
പുതുപ്പാടി പഞ്ചായത്ത് സർവ്വ കക്ഷിയോഗം, ജനകീയ ലഹരിവിരുദ്ധ സദസ്സ് എന്നീ യോഗങ്ങളിൽ നിന്നും ഉയർന്ന നിർദ്ദേശങ്ങളടക്കം ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ആക്ഷൻ പ്ളാൻ തയ്യാറാക്കിയത്.
No comments:
Post a Comment