തിരുവമ്പാടി : പുല്ലുരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അജയ് ഷിബു (15) ഇരുവഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചു.
ഇന്ന് സ്കൂളിലെ സ്പെഷൽ ക്ലാസിനു ശേഷം ഉച്ചയോടെ കൂട്ടുകാരോടൊപ്പം സ്കൂളിനു സമീപമുള്ള കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
പുല്ലൂരാംപാറ കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളി പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകനാണ്.
മാതാവ്: സുവർണ്ണ.
സഹോദരി: അനഘ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാളെ (16-03-2025-ഞായർ) രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
നാളെ ഉച്ചയ്ക്ക് ഒരു മണിയോടു കൂടി പുല്ലൂരാംപാറ ഹൈസ്കൂളിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും
No comments:
Post a Comment