Saturday, March 29, 2025

കോഴി അറവു മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി

താമരശേരി:കട്ടിപ്പാറ പഞ്ചായത്ത് 9-ാം വാർഡിൽ പ്രവർത്തിച്ച് വരുന്ന കോഴി അറവ് മാലിന്യ സംസ്കരണ സ്ഥാപനമായ ഫ്രഷ്കട്ടിന് നിലവിലുളള പരാതികൾ പരിഹരിക്കുന്നത് വരെ  പഞ്ചായത്ത്  ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു.മലിന്യ സംസ്കരണ പ്ലാന്റ് മാനദണ്ഡങ്ങൾ പാലിച്ചും,പരാതികൾ പരിഹരിച്ചും വീണ്ടും അപേക്ഷ നൽകുന്ന സമയത്ത് പുന:പരിശോധിക്കാമെന്ന് ജനപ്രതിനിധികൾ  അഭിപ്രായപ്പെട്ടു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത 
വഹിച്ച ഭരണസമിതി യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
കോഴിഅറവ് മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ കോടഞ്ചേരി,ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ സമീപവാസികൾക്ക്  സ്വന്തം വീടുകളിൽ സ്വസ്ഥമായി ജീവിക്കുവാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്തും, പരിസരവാസികളുടെ ന്യായമായ ആവശ്യങ്ങൾ  പരിഗണിച്ചുമാണ്, കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായതോട് പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് എന്ന കോഴി അറവുമാലിന്യ സംസ്ക്കരണ കേന്ദ്രത്തിൻ്റെ ലൈസൻസ് ത താത്ക്കാലികമായി
 പുതുക്കി നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി ഐക്യഖണ്ഡന തീരുമാനമെടുത്തതെന്ന്  പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...