Tuesday, March 18, 2025

ഫ്രഷ് കട്ട് വിരുദ്ധ സമരംയൂത്ത് ലീഗ് ഐക്യദാർഢ്യ നൈറ്റ് മാർച്ച് നടത്തി

താമരശ്ശേരി: ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാൻ്റിലെ ദുർഗന്ധം മൂലം ദുരിതം സഹിക്കുന്ന പ്രദേശ വാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.കൂടത്തായിൽ നിന്നാരംഭിച്ച റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ജീവ വായുവിനായി പോരാടുന്ന ജനതയെ കണ്ടില്ലന്നടിക്കുന്ന അധികാരിവർഗ്ഗം ഒരുനാൾ നിലപാട് തിരുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു സമരസമിതി ചെയർമാൻ കെ.കെ മുജീബ് അധ്യക്ഷനായി പി.ജി മുഹമ്മദ്,എം ടി സെയ്ദ് ഫസൽ,കെ പി സുനീർ,വിപിഎ ജലീൽ,ഷംസീർ പോത്താറ്റിൽ,നിസാം കാരശ്ശേരി,റാഫി മുണ്ടുപാറ, സംസാരിച്ചു സമരസമിതി കൺവീനർ പുഷ്പൻ സ്വാഗതവും അജ്മൽ ചുടലമുക്ക് നന്ദിയും പറഞ്ഞു റാലിക്ക്  എം കെ യാസർ, എ കെ റാഫി, പി കെ നംഷിദ്,കെ സി ശിഹാബ്,ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, സിദ്ദീഖ് നൂറാംതോട്
,ഷാനു കരിമ്പാലക്കുന്ന്, ജംഷീദ് കാളിയെടത്ത്, അലി വാഹിദ്, ഹർഷാദ് മലപുറം, അൻവർ മുണ്ടുപാറ നേതൃത്വം നൽകി

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...