Tuesday, March 25, 2025

ഈ അപൂര്‍വ്വമായ സൈന്‍ ബോർഡ് എന്തിന്റെ സൂചനയാണെന്നറിയാമോ?

റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോൾ മാത്രമേ നല്ലൊരു ഡ്രൈവറാകൂ. ലൈസന്‍സ് ലഭിക്കണമെങ്കില്‍ വാഹനം ഓടിച്ച് കാണിക്കുന്നത് പോലെ തന്നെ പ്രധാനമാണ് റോഡ് നിയമങ്ങള്‍ എത്രത്തോളം നിങ്ങൾക്ക് അറിയാമെന്ന് പരീക്ഷിക്കുന്ന എഴുത്ത് പരീക്ഷയും. ഇത്തരം എഴുത്ത് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കും. എന്നാല്‍. ചിലപ്പോൾ നമ്മൾ അത്രയ്ക്ക് കണ്ട് പരിചയമില്ലാത്ത ചോദ്യങ്ങളുമുണ്ടാകും. അത്തരമൊരു ട്രാഫിക് ചിഹ്നം പരിചയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 
ചതുരത്തിലുള്ള ഒരു കറുത്ത കളവും അതില്‍ നിന്നും താഴേക്ക് ഇടിമിന്നലിന്‍റെത് പോലുള്ള (സിങ്സാങ്) ചിഹ്നമായിരുന്നു സൈന്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ചിലര്‍ക്ക് അറിയാമെങ്കിലും പലര്‍ക്കും ഈ സൈന്‍ ബോര്‍ഡിനെ കുറിച്ച് അറിയില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ട്രാഫിക് സബ് ഇന്‍സ്പെടര്‍ തന്‍റെ വീഡിയോ ആരംഭിക്കുന്നത്.  തുടര്‍ന്ന് അദ്ദേഹം റോഡിന് കുറുകെ കൂടി വൈദ്യുതി കമ്പികൾ കടന്ന് പോകുന്ന സ്ഥലങ്ങളിലാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നു. 

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...