നടൻ പൃത്വിരാജിന്റെ വിദേശ ബന്ധങ്ങള് അന്വേഷിക്കണമെന്ന് യുവമോര്ച്ച. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്ദാനില് കുടുങ്ങിയ താരം അവിടെ ആരൊക്കെയായി ബന്ധപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറി കെ ഗണേഷ് സമൂഹമാധ്യമത്തില് കുറിച്ചു.എമ്ബുരാന് ചിത്രം റിലീസ് ആയതിന് പിന്നാലെ പൃത്വിരാജിനും, മോഹന്ലാലിനുമെതിരെ സംഘപരിവാര ശക്തികള് സൈബര് ആക്രമണം ശക്തമാക്കുന്നതിന് ഇടയിലാണ് യുവമോര്ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള് തീര്ത്തും ദേശവിരുദ്ധമാണെന്ന് ഗണേഷ് ആരോപിച്ചു. കൊറോണ കാലത്തെ അറേബ്യന് ജീവിതം പൃഥ്വിരാജിനെ ഐഎസ് അടക്കമുള്ള ഭീകരവാദികളുടെ ആശയങ്ങളോട് പ്രേരിപ്പിച്ചോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവമോര്ച്ച നേതാവ് ആരോപിച്ചു.
കുറിപ്പിന്റെ പൂര്ണ്ണരൂപം ?
എമ്ബുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണം.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണ്.കുരുതിയും ജനഗണമനയും എമ്ബുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്ബർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.
ദേശീയ അന്വേഷണ ഏജൻസികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്ബുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.
No comments:
Post a Comment