താമരശേരി :വികലാംഗ മുച്ചക്രവാഹത്തിൽ റോഡിന് മധ്യത്തിൽ നിന്നും മദ്യം വിൽക്കുകയായിരുന്ന ആളോട് വഴി തടസമൊഴിവാക്കാനാവശ്യപ്പെട്ടതിന് ആക്രമണം നടത്തിയതായി പരാതി.
കട്ടിപ്പാറ ഇരൂൾക്കുന്നിലാണ് വാഹന യാത്രക്കാരനെ കൈയേറ്റം ചെയ്തത്.ആക്രമണത്തിൽ കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കും ഇരുൾക്കുന്ന് ചന്ദ്രൻ (51) നാണ് പരുക്കേറ്റത്.ഇന്നലെ വൈകീട്ട് 7 മണിക്ക് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ചന്ദ്രന് മർദ്ദനമേറ്റത്.
വികലാംഗ മുച്ചക്രവാഹത്തിൽ റോഡിന് മധ്യത്തിൽ നിന്നും മദ്യം വിൽക്കുകയായിരുന്ന വിജയൻ എന്ന ആളോട് തനിക്ക് മുന്നോട്ട് പോകാൻ വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിനാണ് വിജയനും
മക്കളായ വിഷ്ണു, വിനീത് എന്നിവരും തന്നെ മർദ്ദിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു.
No comments:
Post a Comment