Sunday, March 2, 2025

വ്യാപക വിമര്‍ശനം; ഇന്നോവ ക്രിസ്റ്റ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകൻ

കുന്ദമംഗലം :രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാർ തിരിച്ചുനല്‍കി ചാരിറ്റി പ്രവർത്തകൻ ഷമീർ കുന്ദമംഗലം.
മലപ്പുറം കൊണ്ടോട്ടിയില്‍വെച്ചാണ് കുടുംബത്തിന് താക്കോല്‍ തിരികെ നല്‍കിയത്. ഇതിന്റെ വീഡിയോ ഷമീർ ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാൻ കഴിയില്ലെന്നും അത് സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷമീർ വ്യക്തമാക്കി. കാറിന്റെ താക്കോല്‍ തന്നപ്പോല്‍ വേദിയില്‍വെച്ച്‌ തന്നെ താൻ അത് നിരസിക്കണമായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് താൻ അത് ചെയ്യാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മാനം കൈപ്പറ്റിയതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് കാർ തിരിച്ചുകൊടുത്തത്.
എസ്.എം.എം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓണ്‍ലൈൻ ചാരിറ്റിയിലൂടെയാണ് ഷമീർ മൂന്ന് കോടി രൂപ സമാഹരിച്ചുനല്‍കിയത്. കൊണ്ടോട്ടി മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് രോഗിയുടെ കുടുംബം കാറിന്റെ താക്കോല്‍ കൈമാറിയത്

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...