താമരശ്ശേരി:നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത്. അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു.
3 മാസം മുന്‍പാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. തിരിച്ചു ചെന്നില്ലെങ്കില്‍ കൊല്ലുമെന്നു യാസിര്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.
യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 18ന് ലഹരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് ഇന്നലെ ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ . പൊലീസ് ഇതും അന്വേഷിക്കുന്നുണ്ട്. തൊട്ടടുത്ത പ്രദേശത്ത് തന്നെയായിരുന്നു ആ കൊലപാതകവും. ഫെബ്രുവരി 18നാണ് അസുഖബാധിതയായി സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്ന കായിക്കല്‍ സുബൈദ(52) മകന്‍ ആഷിഖിന്റെ (25) വെട്ടേറ്റു മരിച്ചത്.
2020ല്‍ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. 3 മാസം മുന്‍പാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കില്‍ കൊല്ലുമെന്നു യാസിര്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.
ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിര്‍ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാന്‍ പാകത്തില്‍ കാര്‍ നിര്‍ത്തിയാണ് വീട്ടിലേക്ക് യാസിര്‍ കയറിയത്. തുടര്‍ന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാന്‍ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍(48), മാതാവ് ഹസീന(44) എന്നിവര്‍ക്കും വെട്ടേറ്റത്. ഇതില്‍ അബ്ദുറഹ്‌മാന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്.
കൊലപാതകം മഹല്ലിന്റെ ഇടപെടലിന് പിന്നാലെ
ഇതിന് മുമ്പും യാസിര്‍ പല തവണ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു. നിന്നെ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തില്‍ മഹല്ല് കമ്മിറ്റി ഇടപെടുകയും തുടര്‍ന്ന് പോവാന്‍ കഴിയില്ലെന്നതിനാല്‍ ഇരുവരെയും വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇനി തന്റെ ഭാഗത്ത് നിന്ന് പ്രശ്‌നമൊന്നുമുണ്ടാവില്ലെന്നും തനിക്ക് ഷിബിലയോടൊപ്പമല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മഹല്ല് കമ്മിറ്റിയോട് യാസര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഷിബില യാസറിനോടൊപ്പം പോകാന്‍ തയ്യാറായില്ല.
No comments:
Post a Comment