കോഴിക്കോട്: കോഴിക്കോട് നിന്ന് കടല്‍മാർഗം പെണ്‍കുട്ടികളെ വിദേശത്തേക്ക്കടത്തുന്നുവെന്ന വിചിത്രവാദവുമായി ബി.ജെ.പി നേതാവ് പി.സി ജോർജ്.സ്വന്തമായി കടല്‍ തീരമോ സമുദ്ര ബന്ധമോ ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്കാണ് കോഴിക്കോട് നിന്ന് കടല്‍മാർഗം പെണ്‍കുട്ടികളെ കടത്തുന്നുവെന്നാണ് വിചിത്രമായ വാദം .ലവ് ജിഹാദിന് ഇരയാക്കുന്ന പെണ്‍കുട്ടികളെയാണത്രെ ഇപ്രകാരം കടത്തുന്നത്.
വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ജോർജ് ഈ വാദമുന്നയിച്ചത്. ജോർജിൻ്റെ അനുമതിയോടെ രാഹുല്‍ ഈശ്വർ ഈ സംഭാഷണം തൻ്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. പി.സി ജോർജിനെ ഇഫ്താർ സംഗമത്തിലേക്ക് അതിഥിയായി വിളിക്കണമെന്ന് രാഹുല്‍ ഈശ്വറും അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ് പ്രശ്‌നം കേരളത്തില്‍ വർഷങ്ങള്‍ക്ക് മുമ്പ് ഉടലെടുത്തതാണെന്നും തന്റെ മേഖലയിലെ 400ഓളം ഹിന്ദു- ക്രിസ്ത്യൻ കുട്ടികളെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവർ കൊണ്ടുപോയിട്ടുണ്ടെന്നും ജോർജ് ആവർത്തിക്കുന്നു. 'കല്യാണം കഴിക്കുകയാണെങ്കില്‍ വിരോധമില്ല; ഇത് അതല്ല, കൊണ്ടുപോകുന്ന ഒന്നിനെയും കാണുന്നില്ല പിന്നെ. ഞാനത് മനസിലാക്കിയത്, ഇവര് കോഴിക്കോട് കൊണ്ടു പോയി അവരുടെ കേന്ദ്രത്തില്‍ എത്തിക്കുന്നു, ഒരാഴ്ചക്കകം മോശം പെരുമാറുന്നു, പിന്നെ കടല്‍ വഴി അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുവെന്നാണ് പറയപ്പെടുന്നത്. അത് വസ്തുതാപരമായിട്ട് പറയാൻ എനിക്കറിയില്ല. ഏതായാലും കൊണ്ടുപോകുന്ന കുട്ടികളെ പിന്നെ കാണാറില്ല. അതൊരു സത്യമാണ്'- ജോർജ് പറഞ്ഞു.
ചില മുസ്‌ലിം പെണ്‍കുട്ടികളും അതിന് സഹകരിക്കുന്നുണ്ട്. എട്ടാം തിയതി 25 വയസുള്ള ഒരു ഹിന്ദു പെണ്‍കുട്ടി ഭരണങ്ങാനത്തുനിന്ന് പോയിട്ടുണ്ട്. അതില്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടോയെന്ന് രാഹുല്‍ ഈശ്വർ ചോദിക്കുമ്പോള് , പെണ്‍കുട്ടികള്‍ കാണാതായാല്‍ പരാതി കൊടുക്കാൻ വീട്ടുകാർ മടിക്കും എന്നാണ് ജോർജിന്റെ മറുപടി.
'കൊണ്ടുപോകുന്നവരെ ഇവർ കല്യാണം കഴിച്ചാല്‍ കുഴപ്പമില്ല, താൻ തന്നെ ഒരു ക്രിസ്ത്യൻ പെണ്ണിനെ മുസ്‌ലിം ചെറുക്കന് കല്യാണം കഴിച്ചുകൊടുത്തിട്ടുണ്ട്. അവരിപ്പോള്‍ മൂന്ന് കുട്ടികളുമായി ജീവിക്കുന്നുണ്ട്. അങ്ങനെ ജീവിക്കട്ടെ. അവർ മുസ്‌ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആവട്ടെ, ഒരു വിരോധവുമില്ല. എന്തായാലും ചെറുക്കന്റെ സമുദായത്തിലേക്ക് പോവുകയാണ് നല്ലത്. കാരണം ജീവിതം ഭദ്രമാവാൻ അതാണ് നല്ലത്'- ജോർജ് തുടർന്നു.
'ക്രിസ്ത്യൻ പെണ്‍കുട്ടികളെ 24 വയസാകുമ്പോൾകല്യാണം കഴിച്ചയക്കണമെന്ന് പാലാ ബിഷപ്പ് വിളിച്ചുചേർത്ത യോഗത്തില്‍ താൻ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളെ 18 ആവുന്ന സമയം കെട്ടിക്കുന്നു, അവർ കല്യാണം കഴിഞ്ഞും പഠിക്കുന്നുണ്ട്. അങ്ങനൊരു മ്പതീരുമാനം ഹിന്ദു-ക്രിസ്ത്യൻ മേഖലയിലും ഉണ്ടാവണം. എങ്കിലേ ഈ കുഴപ്പത്തിന് അറുതിയുണ്ടാവൂ എന്ന് പറഞ്ഞതിന് മുസ്‌ലിം വർഗീയവാദികള്‍ തനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്- ജോർജ് പറയുന്നു.
അതേസമയം, ക്രിസ്ത്യൻ കുടുംബത്തില്‍ 1.6-1.8ഉം ഹിന്ദുക്കളില്‍ 1.1-1.3ഉം മുസ്‌ലിംകളില്‍ 2.7ഉം ആണ് ജനനനിരക്കെന്ന് രാഹുല്‍ ഈശ്വർ പറയുന്നു. അപ്പോള്‍, 'മുസ്‌ലിംകള്‍ 20 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു' എന്നായി ജോർജിന്റെ മറുപടി.
'ക്രിസ്ത്യൻ, കുടുംബങ്ങളില്‍ ഒരു കല്യാണം കഴിച്ച് ഒന്നും രണ്ടും മക്കള്‍ ആയാല്‍ തീർന്നു... ഇതാ പ്രശ്‌നം, മുസ്‌ലിമിന് അങ്ങനല്ല, അവന് നാല് കെട്ടാം. ഹിന്ദുവും ക്രിസ്ത്യാനിയും രണ്ട് കുട്ടികളുടെ അപ്പനാവുമ്ബോള്‍ മുസ്‌ലിംകള്‍ 20 കുട്ടികളുടെ അപ്പനാവുകയാണ്'- പി.സി ജോർജ് ആരോപിച്ചു. താനിപ്പോള്‍ ഏത് കല്യാണത്തിന് പോയാലും നാല് കുട്ടികളെങ്കിലും വേണമെന്ന് അവരോട് പറയുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
ഇതോടെ, രണ്ടോ മൂന്നോ കുട്ടികള്‍ വേണമെന്ന് സർസംഘ് ചാലകും പറഞ്ഞല്ലോ എന്നായി രാഹുല്‍ ഈശ്വറിന്റെ മറുപടി. ശബരിമല പ്രക്ഷോഭത്തില്‍ സാറാണ് നായകനായി നിന്നതെന്നും ഷോണിന്റെയും സാറിന്റേയുമൊക്കെ ത്യാഗം താൻ ഹൈലൈറ്റ് ചെയ്ത് എല്ലായിടത്തും പറയാറുണ്ടെന്നും രാഹുല്‍ ഈശ്വർ ജോർജിനോട് പറഞ്ഞു. പി.സി ജോർജിനെ വിളിക്കുന്ന ഓരോ ചീത്തയും നമ്മുടെ സമൂഹത്തിന്റെ പരസ്പര ഐക്യത്തിന് വിഘാതമാണെന്നും പരസ്പര സംവാദമാണ് വേണ്ടത് എന്ന മുഖവുരയോടെയാണ് രാഹുല്‍ ഈശ്വർ സംഭാഷണം പുറത്തുവിട്ടത്
No comments:
Post a Comment