സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ നിലവില്‍ വന്നു.
മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സ്മാര്‍ട്ട് സംവിധാനം ആരംഭിച്ച പല നഗരസഭകളിലും അതിവേഗ സേവനം നല്‍കി ഇതിനകം ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്. കെ സ്മാര്‍ട്ട് വഴി അപേക്ഷിച്ച് 6.45 മിനിറ്റിനുള്ളിലാണ് ഇരിങ്ങാലക്കുട നഗരസഭ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 23.56 മിനിറ്റിനുള്ളില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കി ഗുരുവായൂര്‍ നഗരസഭയും സ്മാര്‍ട്ടായി.
8.54 മിനിറ്റുകൊണ്ട് മരണരജിസ്‌ട്രേഷന്‍ നടത്തിയ തിരുവനന്തപുരം നഗരസഭയാണ് മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ മുന്നിലെത്തിയത്. കെ സ്മാര്‍ട്ടിലൂടെ സ്മാര്‍ട്ടായ തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് തദ്ദേശമന്ത്രി എം.ബി. രാജേഷ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു2024 ഫെബ്രുവരി 29-ന് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യാന്‍ ഇരിങ്ങാലക്കുട നഗരസഭ ആകെയെടുത്ത സമയം 6.45 മിനിറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ തദ്ദേശസ്ഥാപനം ജനനസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. തിരുത്തല്‍ വന്ന അപേക്ഷയായതിനാലാണ് ഇത്രയും സമയമെടുത്തതെന്നും ഇതിലും വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താലികെട്ട് കഴിഞ്ഞാല്‍ വിവാഹം രജിസ്റ്റര്‍ചെയ്യാനും സര്‍ട്ടിഫിക്കറ്റ് കിട്ടാനും കാത്തുകിടക്കേണ്ട കാലവും അവസാനിച്ചു. 23.56 മിനിറ്റുകൊണ്ട് രജിസ്‌ട്രേഷന്‍ സാധ്യമാകുമെന്നാണ് ഗുരുവായൂര്‍ നഗരസഭയുടെ വിവാഹ രജിസ്ട്രേഷന്‍ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്.ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും അടക്കമുള്ള സേവനങ്ങള്‍ കെ സ്മാര്‍ട്ടില്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാകും. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാര്‍ട്ടിന്റെ ഘടന.
സേവനങ്ങള്‍ക്കായി ഇനി പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. കെ സ്മാര്‍ട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും പെര്‍മിറ്റുകള്‍ക്കുമായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നേരിട്ട് സമര്‍പ്പിക്കാം. മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി തന്നെ ലഭ്യമാകും. ഇത് ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അതത് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
No comments:
Post a Comment