Saturday, April 19, 2025

ഓർക്കുക, ജീവനേക്കാൾ വലുതല്ല മറ്റൊന്നും,യാത്രാമധ്യേ 17കാരൻ കുഴഞ്ഞുവീണു മരിച്ചത് ഛർദി അകത്തേക്ക് പോയതിനെ തുടർന്ന്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ

മണ്ണാർക്കാട്:കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന 17കാരൻ ഛർദി ശ്വാസനാളത്തിൽ കുടുങ്ങി മരിച്ച സംഭവത്തിൽ മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. മലപ്പുറത്തുനിന്ന് മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മൂത്ത മകൻ സിയാദാണ് ദാരുണമായി മരണപ്പെട്ടത്.

ദർസ് വിദ്യാർത്ഥിയായ സിയാദിന് യാത്രയ്ക്കിടെ ഛർദി അനുഭവപ്പെട്ടെന്നും, ബസ്സിൽ ആളുകളുള്ളതിനാൽ പുറത്തേക്ക് തുപ്പാതെ കൈകൊണ്ട് തടഞ്ഞതാണ് അപകടത്തിന് കാരണമെന്നും ഡോക്ടർമാർ.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് വിവരങ്ങൾ വന്നത്. ഛർദിക്കാനുള്ള തോന്നലുണ്ടായപ്പോൾ സിയാദ് അത് തടഞ്ഞതിനെ തുടർന്ന് ഭക്ഷണ അവശിഷ്ടങ്ങൾ ശ്വാസനാളത്തിൽ പ്രവേശിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സിയാദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ.

ഈ സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ, യാത്രയ്ക്കിടയിലോ മറ്റേതെങ്കിലും സാഹചര്യങ്ങളിലോ ഛർദിക്കാനുള്ള തോന്നലുണ്ടായാൽ അത് ഒരു കാരണവശാലും തടയാൻ ശ്രമിക്കരുത്. വസ്ത്രത്തിലോ വാഹനത്തിലോ മറ്റുള്ളവരുടെ ദേഹത്തോ ആകുമെന്ന ചിന്തയിൽ ഛർദി തടയുന്നത് ജീവന് തന്നെ അപകടകരമായേക്കാം

No comments:

Post a Comment

നായ വീട്ടിൽ കയറി; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു"

തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടി ക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ല...