Tuesday, April 22, 2025

പഠിക്കാതെ രക്ഷയില്ലമക്കളേ; മിനിമം മാർക്ക് സമ്ബ്രദായം ഇനി അഞ്ചാം ക്ലാസ് മുതൽ; 30 ശതമാനം മാർക്കില്ലെങ്കിൽ പുനഃപരീക്ഷ

പഠിപ്പിക്കാൻ ഉഴപ്പിയാൽ പ്രമോഷൻ കടുപ്പം എന്ന് മുന്നറിയിപ്പു മായി വിദ്യാഭ്യാസ വകുപ്പ്.സം സ്ഥാനത്ത് മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

പുതിയ അധ്യയന വർഷത്തിൽ 5, 6 ക്ലാസുകളിലാണ് മിനിമം മാർക്ക് രീതി ഏർപ്പെടുത്തുന്നത്. അടുത്ത വർഷം ഇത് ഏഴാം ക്ലാസിലും നടപ്പാക്കും. എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സമ്ബ്രദായം ആദ്യം ആരംഭിച്ചത്. ഇത് ഒമ്ബത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 5, 6, 7 ക്ലാസുകളിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചത്. അതായത്, 2026-27 അധ്യയന വർഷം മുതൽ എല്ലാ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലും മിനിമം മാർക്ക് സമ്ബ്രദായം പ്രാവർത്തികമാകും.

30 ശതമാനം മാർക്ക് വേണം നിലവിൽ എട്ടാം ക്ലാസിലാണ് ഇത് നടപ്പിലാക്കിയത്. വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്ത വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുന്നതാണ് രീതി. അവധിക്കാലത്ത് പ്രത്യേക പഠന പിന്തുണ പരിപാടികൾ നടപ്പിലാക്കിയതിന് ശേഷമാകും പുനഃപരീക്ഷ നടത്തുന്നത്. ഈ മാസം 25 മുതൽ 28 വരെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുനഃപരീക്ഷ നടത്തുന്നത്. എന്നാൽ 30 ശതമാനം മാർക്ക് നേടിയില്ലെങ്കിലും ഒമ്പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല.
 പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന മിനിമം മാർക്ക് സമ്പ്രദായത്തിന്റെ ഭാഗമായി പഠന പിന്തുണ പരിപാടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇപ്പോൾ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും പഠിക്കുന്ന സാഹചര്യമുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്ക് ഇത് വ്യാപിപ്പിക്കും.

നമ്മുടെ വിദ്യാലയങ്ങളിലെ ഓരോ കുട്ടികളും അടിസ്ഥാന ശേഷി നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ പരിഷ്കരണ പ്രവർത്തനങ്ങളാണ് അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കാൻ ആലോചിക്കുന്നത്. ഇതൊരു തുടക്കമാണ്. എന്തെങ്കിലും കുറവുകൾ പല ഭാഗങ്ങളിലും കണ്ടെന്നുവരും. എന്നാലും പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

താഴേതട്ടിലുള്ള ക്ലാസുകളിലും ഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികൾഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികൾ ഓരോ പരീക്ഷ കഴിയുന്പോഴും നടപ്പിലാക്കണമെന്നുള്ളതാണ് ഈ പ്രവർത്തനത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കൂടിയാലോചിച്ച് അടുത്ത അധ്യയന വർഷത്തിൽ സമഗ്രമായ പഠന പിന്തുണ പരിപാടികൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

ഭീകരാക്രമണം,ജമ്മു കശ്മീരിൽ 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...