Friday, April 4, 2025

കൊലചെയ്യപ്പെട്ട ഭാര്യ തിരിച്ചു വന്നു; ഭർത്താവ് ഒന്നരക്കൊല്ലമായി ജയിലിൽ

കുടക്:ഭാര്യയെ കൊന്നുവെന്ന കേസിൽ ഭർത്താവ് ഒന്നരക്കൊല്ലമായി ജയിലിൽ കിടക്കുന്നതിനിടെ ഭാര്യ ജീവനോടെ തിരിച്ചെത്തി. കൊടക് ജില്ലയിലെ കുശാല്‍നഗറിലാണ് സംഭവം

തുടര്‍ന്ന് വിഷയത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ സെഷന്‍സ് കോടതി പോലിസിന് നിര്‍ദേശം നല്‍കി.

2020 ഡിസംബറിലാണ് കേസിന്റെ തുടക്കം. മല്ലിഗ എന്ന തന്റെ ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ് സുരേഷാണ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണം നടക്കുന്നതിനിടെ ബെട്ടഗരപുര എന്ന പ്രദേശത്ത് നിന്നും പോലിസിന് ഒരു സ്ത്രീയുടെ അസ്ഥിക്കൂടം ലഭിച്ചു. ഇതോടെ സുരേഷിനെ തന്നെ പ്രതിയാക്കി കുറ്റപത്രം നല്‍കുകയായിരുന്നു. മറ്റൊരാളുമായി മല്ലിഗയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്‌ സുരേഷ് കൊല നടത്തി എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്തായാലും ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുരേഷിന് ജാമ്യം ലഭിച്ചു.

സുരേഷിന്റെ സുഹൃത്തായ ഒരാള്‍ കഴിഞ്ഞ ദിവസം മല്ലിഗയെ മടിക്കേരിയിലെ ഒരു ഹോട്ടലില്‍ കണ്ടതോടെയാണ് സത്യം പുറത്തുവരുന്നത്. തുടര്‍ന്ന് പോലിസില്‍ ബന്ധപ്പെട്ടു. ഇതോടെ ഇവരെ പിടികൂടി സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുരേഷ് കൊലക്കേസില്‍ പ്രതിയായ കാര്യം അറിയില്ലായിരുന്നുവെന്ന് മല്ലിഗ കോടതിയില്‍ പറഞ്ഞു. താന്‍ കാമുകന്റെ കൂടെ ഓടിപ്പോയതാണെന്നും ഇപ്പോള്‍ ഷെട്ടി ഹള്ളി എന്ന ഗ്രാമത്തിലാണ് താമസമെന്നും മല്ലിഗ പറഞ്ഞു.

മല്ലിഗയുടെ അസ്ഥിക്കൂടത്തില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്ബിളും മല്ലിഗയുടെ അമ്മയില്‍ നിന്ന് ശേഖരിച്ച സാമ്ബിളും തമ്മില്‍ മാച്ച്‌ ആയില്ലെന്ന റിപോര്‍ട്ട് വരുന്നതിന് മുമ്ബ് തന്നെ പോലിസ് കുറ്റപത്രം നല്‍കിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് എസ്പി പാണ്ഡു പൂജാരി മാധ്യമങ്ങളോട് പറഞ്ഞു. ഡിഎന്‍എ റിപോര്‍ട്ട് പരിശോധിച്ച കോടതി കേസിലെ സാക്ഷികളുടെ വിസ്താരവും ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനെയും സമീപിക്കുമെന്ന് സുരേഷിന്റെ അഭിഭാഷകന്‍ അറിയിച്ചു

No comments:

Post a Comment

നായ വീട്ടിൽ കയറി; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു"

തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടി ക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ല...