Tuesday, April 22, 2025

ഇനി ആവർത്തിക്കില്ലെന്ന്,'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവ്"

ന്യൂഡൽഹി:നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം'- ഡൽഹി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന്  ബാബാ രാംദേവ്. വീഡിയോ നീക്കം ചെയ്യുകയോ ഉചിതമായ രീതിയിൽ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് രാംദേവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. രാംദേവിന്റെ വിദ്വേഷ പരാമർശ വീഡിയോ പതഞ്ജലി പ്രൊഡക്ട്സ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

ഈ മാസം ആദ്യം ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം'- എന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം."ഇതിനെതിരെ കോടതി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.ഇതിനെ തുടർന്നാണ് കോടതിയിൽ മാപ്പപേക്ഷ യുമായി എത്തിയത് 
 

No comments:

Post a Comment

പഠിക്കാതെ രക്ഷയില്ലമക്കളേ; മിനിമം മാർക്ക് സമ്ബ്രദായം ഇനി അഞ്ചാം ക്ലാസ് മുതൽ; 30 ശതമാനം മാർക്കില്ലെങ്കിൽ പുനഃപരീക്ഷ

പഠിപ്പിക്കാൻ ഉഴപ്പിയാൽ പ്രമോഷൻ കടുപ്പം എന്ന് മുന്നറിയിപ്പു മായി വിദ്യാഭ്യാസ വകുപ്പ്.സം സ്ഥാനത്ത് മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയന വർഷം...