Wednesday, April 2, 2025
ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് ആയഞ്ചേരി സ്വദേശി മരിച്ചു
ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന് മുഹമ്മദ് സബീറാ(24)ണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലാണ് സംഭവം. പരുക്കേറ്റ സഹയാത്രികന് ആസിഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കാറില്‍ വന്ന യുവാക്കള്‍ സൂചിമലയില്‍ ഇറങ്ങിയതായിരുന്നു. വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് ഇവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നു:ഇലക്ട്രോണിക് വോട്ടിങ് മെഷിന് വേണ്ടെന്ന് കോൺഗ്രസ്*
ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്നും ബിജെപി ...
-
താമരശേരി:യാസിറിനെയും ആഷിഖിനെയും കൊലയാളി കളാക്കിയതിനു പിന്നില്‍ ചുരത്തിലെ ഒരേ തട്ടുകട ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്ത യാസിറും കഴിഞ്ഞ ...
-
താമരശേരി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗു...
-
താമരശ്ശേരിയിൽ പത്താം ക്ലാസുകാരിയെ കാണാതായ സംഭവം; തൃശ്ശൂരിലെ ലോഡ്ജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ പത്താം ക്ലാസു കാരി ബന്ധുവായ യുവാവിന് ഒപ്പംതൃശ്ശൂരിൽ എത്തിയതായി വ്യക്തമാകു...
No comments:
Post a Comment